സ്‌മൃതി മന്ദാനക്ക് കല്യാണം? ‘അവൾ ഇന്ദോറിന്‍റെ മരുമകളാകും’ – സൂചനയുമായി ആൺസുഹൃത്ത് പലാഷ് മുച്ഛൽ

smriti mandhana palak muchchal

ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റൻ സ്മൃതി മന്ദാന ഉടൻ വിവാഹിതയായേക്കുമെന്ന് റിപ്പോർട്ടുകൾ. വിവാഹത്തിന്‍റെ സൂചനയുമായി ആൺസുഹൃത്ത് പലാഷ് മുച്ഛൽ മാധ്യമങ്ങൾക്ക് മുന്നിലെത്തിയതോടെയാണ് അഭ്യൂഹങ്ങൾ ശെരിയാണെന്ന വാർത്തകൾ വരുന്നത്. ദീർഘകാലമായി സ്മൃതി – പലാഷ് ബന്ധം പ്രണയബന്ധം പലപ്പോഴും സോഷ്യൽ മീഡിയയിൽ അടക്കം വാർത്തയായിട്ടുണ്ട്.

ബോളിവുഡ് കംപോസറും സംവിധായകനുമായ പലാഷ് മുച്ഛൽ ഇന്ദോറിൽ നടന്ന പ്രസ് മീറ്റിൽ പങ്കെടുക്കവേയാണ് വിവാഹവാർത്ത പുറത്ത് വിട്ടത്. ‘അവൾ വൈകാതെ ഇന്ദോറിന്‍റെ മരുമകളാകും. ഇപ്പോൾ അതേ പറയാനുള്ളൂ’ എന്നായിരുന്നു മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് പലാഷിന്‍റെ രസകരമായ മറുപടി.

ALSO READ; സോഷ്യൽ മീഡിയ കത്തിച്ച് റെഡ് റേഞ്ച് റോവറില്‍ കിടിലൻ ഗെറ്റപ്പിൽ മമ്മൂട്ടി; വൈറലായി ‘പാട്രിയറ്റി’ന്റെ യുകെയിലെ ചിത്രീകരണ വീഡിയോ

ഇന്ത്യൻ വനിതാ ടീമിന്റെ വൈസ് ക്യാപ്റ്റനും ഓപ്പണിംഗ് ബാറ്റ്‌സ്‌വുമണുമായ മന്ദാന, ഞായറാഴ്ച ഇംഗ്ലണ്ടിനെതിരായ ഐസിസി വനിതാ ലോകകപ്പ് ഏകദിന മത്സരത്തിനായി ഇൻഡോറിലെത്തിയിരുന്നു. ഈയവസരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ ഹർമൻപ്രീത് കൗറിനും സ്മൃതി മന്ദാനക്കും വിജയാശംസകൾ നേരാനും പലാഷ് മറന്നില്ല. സഹോദരി പാലക് മുച്ചലിനൊപ്പം നിരവധി ബോളിവുഡ് സിനിമകൾക്ക് സംഗീതം നൽകിയതിലൂടെയാണ് പലാഷ് മുച്ചൽ പ്രശസ്തനായത്.

ചലച്ചിത്ര നിർമ്മാതാവ് കൂടിയായ അദ്ദേഹം തന്‍റെ ആദ്യ സംവിധാന സംരംഭമായ ‘രാജു ബജേവാല’യുടെ ചിത്രീകരണത്തിലാണ്. ‘ബാലിക വധു’ എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ അവിക ഗോർ, ‘പഞ്ചായത്ത്’ എന്ന വെബ് സീരീസിലൂടെ ജനപ്രിയനായ ചന്ദൻ റോയ് എന്നിവർ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News