ശാലിനി ഉണ്ണികൃഷ്ണന് ശേഷം ബോളിവുഡ് അവതരിപ്പിക്കുന്നു തെക്കേപ്പാട്ട് സുന്ദരി: ട്രോളി സോഷ്യല്‍ മീഡിയ

Param Sundari trailer

ബോളിവുഡ് സിനിമകളില്‍ മലയാളികളെ അവതരിപ്പിക്കുന്ന രീതിയ്ക്ക് വലിയ വിമര്‍ശനങ്ങളാണ് എപ്പോ‍ഴും ഉണ്ടാകാറുള്ളത്. അതിന്റെ അടിസ്ഥാനപരമായ കാരണം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയിലാണ് മലയാളികളെ ബോളിവുഡ് അവതരിപ്പിക്കുക എന്നുള്ളതാണ്.

ബോളിവുഡിന്റെ സങ്കല്പത്തില്‍ മലയാളി പെണ്‍കുട്ടികള്‍ എന്നാല്‍ എല്ലാ ദിവസവും മുല്ലപ്പൂ വെച്ച് നടക്കുന്നവരാണ്. ഇവിടുത്തെ ആളുകള്‍ കളരി വേഷത്തിലാണ് തല്ലാൻ എത്തുന്നത്. എന്നൊക്കെയുള്ള സങ്കല്പമാണ് ബോളിവുഡ് സിനിമാ നിര്‍മാതാക്കള്‍ക്ക്. ജാക്കി ഷറോഫ് നായകനായി എത്തിയ ബാഗി, തമി‍ഴ് സിനിമയായ തെറിയുടെ ഹിന്ദി റീമേക്ക് ബേബി ജോണ്‍, കേരള സ്റ്റോറി മുതലായ സിനിമകളില്‍ ഇത്തരത്തിലാണ് മലയാളികളെ അവതരിപ്പിച്ചിരിക്കുന്നത്.

Also Read: പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ തെരഞ്ഞെടുപ്പ്: ബി രാകേഷ് പ്രസിഡന്റ്, ലിസ്റ്റിൻ സ്റ്റീഫൻ സെക്രട്ടറി

ഇതില്‍ ഏറ്റവും അപഹാസ്യവും അസഹ്യവുമായ രീതിയില്‍ മലയാളികളെയും മലയാള ഭാഷയെയും അവതരിപ്പിച്ചിരിക്കുന്നത് സംഘപരിവാര്‍ പ്രൊപ്പഗണ്ട ചിത്രമായ കേരള സ്റ്റോറിയാണ്. അതിലെ ശാലീനി ഉണ്ണികൃഷ്ണൻ എന്ന കഥാപാത്രം വളരെയധികം വിമര്‍ശനമാണ് നേരിട്ടത്. മലയാളം കൃത്യമായി സംസാരിക്കാൻ അറിയാത്ത മലയാളിയായ ആ കഥാപാത്രത്തിന്റെ സംഭാഷണങ്ങള്‍ ട്രോള്‍ മെറ്റീരയലായിരുന്നു.

അതിലേക്ക് ഇതാ അടുത്ത ആളായി എത്തിയിരിക്കുകയാണ് തെക്കേപ്പാട്ടെ സുന്ദരി. സിദ്ധാർത്ഥ് മൽഹോത്രയും ജാൻവി കപൂറും പ്രധാന കഥാപാത്രത്തിലെത്തുന്ന പരം സുന്ദരി എന്ന ചിത്രത്തിന്റെ ട്രെയിലറാണ് ചര്‍ച്ചാ വിഷയം. അതില്‍ മലയാളിയായാണ് ജാൻവി കപൂര്‍ എlത്തുന്നത്. കഥാപാത്രത്തിന്റെ പേര് തെക്കേപ്പാട്ട് സുന്ദരി. പക്ഷെ അത് കുറിച്ചധികം തവണ റിപ്പീറ്റ് ചെയ്ത് കേട്ടാലെ മലയാളികള്‍ക്ക് ആ പേര് വ്യക്തമായി മനസിലാകൂ എന്നാണ് ട്രോളുകള്‍.

കേട്ടത് മേക്കപ്പിട്ട സുന്ദരി എന്നാണെന്നും, കേരളത്തില്‍ പട്ടിക്കും പൂച്ചക്കുമാണ് സുന്ദരി എന്ന് പേരിടാറുള്ളതെന്നുമാണ് സോഷ്യല്‍ മീഡിയയില്‍ സിനിമയുടെ ട്രെയിലറിന് ലഭിക്കുന്ന കമന്റുകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News