ഇനി കളി കാര്യമാകും: ‘കോൾ ഓഫ് ഡ്യൂട്ടി’ ബിഗ് സ്ക്രീനിലേക്ക്; പ്രഖ്യാപനം നടത്തി ആക്ടിവിഷൻ, ആവേശത്തിൽ ആരാധകർ

call of duty movie

വീഡിയോ ഗെയിം – സിനിമാ പ്രേമികൾക്ക് ഒരു വമ്പൻ സിനിമാറ്റിക് എക്സ്പീരിയൻസിനുള്ള അവസരമൊരുങ്ങുന്നു. ഐക്കോണിക് വീഡിയോ ഗെയിം ‘കോൾ ഓഫ് ഡ്യൂട്ടി’ ലൈവ് ആക്ഷനാക്കാനൊരുങ്ങി ആക്ടിവിഷനും പാരമൗണ്ട് സ്റ്റുഡിയോസും. ഇതിന്‍റെ ഭാഗമായുള്ള അന്തിമകരാറിൽ ഇരു കമ്പനികളും ഒപ്പുവച്ചു. കരാറിന്റെ ഭാഗമായി, കോൾ ഓഫ് ഡ്യൂട്ടി അടിസ്ഥാനമാക്കിയുള്ള ഒരു ലൈവ്-ആക്ഷൻ ഫീച്ചർ ഫിലിം പാരമൗണ്ട് നിർമ്മിക്കാനും വിതരണം ചെയ്യാനും ധാരണയായിട്ടുണ്ട്.

എച്ച്ബിഒയുടെ ദി ലാസ്റ്റ് ഓഫ് അസ്, വാർണർ ബ്രദേഴ്‌സിന്‍റെ എ മൈൻക്രാഫ്റ്റ് മൂവി, പാരമൗണ്ടിന്‍റെ തന്നെ സോണിക് ദി ഹെഡ്ജ്ഹോഗ് ഫ്രാഞ്ചൈസി തുടങ്ങിയ പ്രോജക്ടുകൾ വൻ വിജയമായിരുന്നു. ഇതിനെ തുടർന്ന് ഹോളിവുഡ് കൂടുതൽ ലൈവ് – ആക്ഷൻ വീഡിയോ ഗെയിം അഡാപ്റ്റേഷനുകൾക്കായി കരുനീക്കം നടത്തുന്നതിന്‍റെ ഭാഗമാണ് വമ്പൻ ആക്ഷൻ ഗെയിമായ കോൾ ഓഫ് ഡ്യൂട്ടി ബിഗ് സ്ക്രീനിലേക്ക് എത്തിക്കുന്നത്.

ALSO READ; ബോക്‌സ്ഓഫീസില്‍ പുത്തന്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ ലോക; ഞെട്ടിക്കുന്ന കളക്ഷന്‍

ഗെയിമിൽ നിന്നുള്ള ഒരു രംഗം

ഇത് ഒരു സിനിമയിൽ ഒതുങ്ങില്ലെന്നും ഒരു യൂണിവേഴ്സ് തന്നെ നിർമിക്കാൻ സാധ്യതയുണ്ടെന്നുമാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിലവിൽ കരാർ മാത്രമാണ് ഒപ്പിട്ടിരിക്കുന്നത്. ബഡ്‌ജറ്റ്‌, താരങ്ങൾ, സംവിധാനം അടക്കമുള്ള കാര്യങ്ങൾ ഭാവിയിൽ തീരുമാനിക്കും. ‘കോൾ ഓഫ് ഡ്യൂട്ടിയുടെ ആരാധകൻ എന്ന നിലയിൽ ഇത് ശരിക്കും ഒരു സ്വപ്ന സാക്ഷാത്കാരമാണെന്ന്’ കരാർ ഒപ്പിട്ടതിന് ശേഷം പാരമൗണ്ട് സിഇഒ ഡേവിഡ് എലിസൺ പറഞ്ഞു.

എക്കാലത്തെയും മികച്ച വിൽപ്പന റെക്കോഡുള്ള ഗെയിം ഫ്രാഞ്ചൈസികളിൽ ഒന്നാണ് കോൾ ഓഫ് ഡ്യൂട്ടി. വിവിധ വേർഷനുകളിലായി 500 ദശലക്ഷത്തിലധികം കോപ്പികൾ വിറ്റ‍ഴിച്ച ഗെയിം ഏത് രീതിയിൽ ബിഗ് സ്ക്രീനിലെത്തുമെന്ന ആകാംക്ഷയിലാണ് ആരാധകർ. ഗംഭീര കഥക്കൊപ്പം ത്രസിപ്പിക്കുന്ന ആക്ഷൻ, കളിക്കുന്നവരെ ആരാധകരാക്കി മാറ്റുന്ന കഥാപാത്രങ്ങൾ, റിയലിസ്റ്റിക് ഓപ്പൺ വേൾഡ് ഗെയിംപ്ലേ ഇങ്ങനെ ഡെസ്ക്ടോപ്പുകൾ ഭരിച്ച ഗെയിം, ബോക്സ്ഓഫീസിലും വമ്പൻ ചലനങ്ങൾ സൃഷ്ടിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News