
മമ്മൂട്ടിയും മോഹന്‍ലാലും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന മഹേഷ് നാരായണന്‍ ചിത്രം ‘പാട്രിയറ്റ്’ ന്റെ ചിത്രീകരണ വിശേഷങ്ങളും വീഡിയോകളുമൊക്കെയാണ് സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയിക്കൊണ്ടിരിക്കുന്നത്. മലയാളികളുടെ സൂപ്പർ സ്റ്റാറുകൾ ഏറെ വർഷങ്ങൾക്ക് ശേഷം ഒരുമിച്ചെത്തുന്ന പടത്തിന്റെ റിലീസിനായി കേരളക്കര ആകെ കാത്തിരിക്കുകയാണ്.
ഇപ്പോഴിതാ യുകെയില്‍ ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമിക്കുന്നതിന്റെ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് മമ്മൂട്ടി കമ്പനി. മമ്മൂട്ടി കിടിലൻ ഗെറ്റപ്പിൽ റെഡ് റേഞ്ച് റോവറില്‍ ഷൂട്ടിങ് ലൊക്കേഷനില്‍ വന്നിറങ്ങുന്ന വീഡിയോ ഇതിനോടകം തന്നെ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റുഫോമുകളിലൂടെ ലക്ഷങ്ങളാണ് കണ്ടത്. താരം സ്‌ക്രിപ്റ്റ് വായിക്കുന്നതും സഹപ്രവര്‍ത്തകരെ ക്യാമറയില്‍ പകര്‍ത്തുന്നതുമെല്ലാം ഈ വീഡിയോയിൽ നമുക്ക് കാണാം.
മമ്മൂട്ടി, മോഹന്‍ലാല്‍ എന്നിവര്‍ക്കൊപ്പം ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, സെറിന്‍ ഷിഹാബ്, രേവതി എന്നിവർ പ്രധാനവേഷത്തിലെത്തുന്ന സിനിമയുടെ ടൈറ്റില്‍ ടീസര്‍ ഒക്ടോബര്‍ 2-ന് റിലീസ് ചെയ്തിരുന്നു.
ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറില്‍ ആന്റോ ജോസഫ്, കെ.ജി അനില്‍കുമാര്‍. എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. സി.ആര്‍. സലിം പ്രൊഡക്ഷന്‍സ്, ബ്ലൂ ടൈഗേഴ്സ് ലണ്ടന്‍ എന്നീ ബാനറുകളില്‍ സി.ആര്‍. സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിന്റെ സഹനിര്‍മാണം നിര്‍വഹിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

