എഫ്‌ഐആർ റദ്ദാക്കണം: തമി‍ഴ് നടി ഹൻസിക മോത്വാനി സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി

Hansika Motwani

തമി‍ഴ് നടി ഹൻസിക മോത്വാനിയുടെ സഹോദരൻ പ്രശാന്ത് മോത്വാനിയുടെ ഭാര്യ നാൻസി ജെയിംസ് സമർപ്പിച്ച എഫ്‌ഐആർ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി ബോംബെ ഹൈക്കോടതി തള്ളി. എഫ്‌ഐആറിൽ ഹൻസികക്കും അമ്മ ജ്യോതിക മോത്വാനിക്കുമെതിരെ ക്രൂരത, മറ്റ് ക്രിമിനൽ കുറ്റങ്ങൾ എന്നിവ ചുമത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ബിഎൻഎസിലെ വകുപ്പുകൾ പ്രകാരം ചുമത്തിയ കുറ്റങ്ങളിൽ 498 എ (സ്ത്രീധനവുമായി ബന്ധപ്പെട്ടുള്ള ഉപദ്രവം), 323 (ഉപദ്രവിക്കൽ), 352 (ഭീഷണിപ്പെടുത്തൽ, സമാധാനം തകർക്കാൻ ഉദ്ദേശിച്ചുള്ള മനഃപൂർവമായ അപമാനം) എന്നിവ ഉൾപ്പെടുന്നു. ഹര്‍ജി തള്ളിയതിനാല്‍ ഹൻസിക ഇനി അമ്മക്കൊപ്പം വിചാരണ നേരിടേണ്ടിവരും.

ALSO READ: സ്വകാര്യത സംരക്ഷിക്കണം; അനുവാദമില്ലാതെ ചിത്രങ്ങള്‍ ഉപയോഗിക്കരുതെന്ന് കോടതി; ഐശ്വര്യ റായിയുടെ ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ്

2021 മാർച്ചിലാണ് പ്രശാന്ത് മോത്വാനിയും നാൻസി ജെയിംസും തമ്മിലുള്ള വിവാഹം കഴിഞ്ഞത്. വിവാഹസമയത്ത് ഗാർഹിക പീഡനത്തിനും വൈകാരിക പീഡനത്തിനും വിധേയയായിട്ടുണ്ടെന്ന് ഇവർ ആരോപിക്കുന്നു. താൻ അനുഭവിച്ച പീഡനവും ക്രൂരതയും ബെൽസ് പാൾസി എന്ന അവസ്ഥയിലേക്ക് നയിച്ചുവെന്നും അവർ ആരോപിച്ചു. കഴിഞ്ഞ ഡിസംബറിലാണ് നാൻസി, ഹൻസികക്കും അമ്മക്കുമെതിരെ എഫ്‌ഐആർ ഫയൽ ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News