
റൊമാൻസ് കോമഡി ചിത്രം ‘ഡ്യൂഡ്’ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്നതിനിടെ ഒടിടി റിലീസ് പ്രഖ്യാപിച്ച് നിര്‍മ്മാതാക്കള്‍. കീർത്തിശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ പ്രദീപ് രംഗനാഥനും മമിത ബൈജുവുമാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. 2025 ഒക്ടോബർ 17ന് ആണ് ദീപാവലി റിലീസായി ചിത്രം ആഗോളതലത്തില്‍ പ്രദർശനത്തിനെത്തിയത്. ആരാധകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം നവംബർ 14-ന് നെറ്റ്ഫ്ലിക്‌സിൽ ഒടിടി റിലീസ് ചെയ്യും. ചിത്രം തമിഴ്, ഹിന്ദി, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലാണ് റിലീസിനെത്തുക.
പ്രദീപ് രംഗനാഥൻ, മമിത ബൈജു എന്നിവർക്കൊപ്പം ആർ. ശരത്‌കുമാർ, രോഹിണി, ഹ്രിധു ഹാരൂൺ, ഐശ്വര്യ ശർമ്മ, ദ്രാവിഡ് സെൽവം, നേഹ ഷെട്ടി തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളായെത്തുന്നു. സായി അഭ്യങ്കറാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.
ALSO READ: കുതിപ്പ് തുടര്‍ന്ന് ‘ബൈസൺ’: ആഗോള തലത്തില്‍ കോടികള്‍ വാരിക്കൂട്ടി ചിത്രം, ബോക്സോഫീസ് കളക്ഷൻ അറിയാം..
അതേസമയം, ദീപാവലി സമയത്ത് റിലീസ് ചെയ്ത ചിത്രത്തിന് യുവജനങ്ങള്‍ക്കിടയില്‍ വൻ സ്വീകാര്യതയാണ് ലഭിച്ചത്. റിലീസിന് പിന്നാലെ വെറും 10 ദിവസം കൊണ്ട് 100 കോടി രൂപയാണ് ചിത്രം നേടിയത്. പ്രദീപ് രംഗനാഥൻ്റെ തുടർച്ചയായ മൂന്നാമത്തെ 100 കോടി ക്ലബാണിത്. സാക്‌നിൽക്കിൻ്റെ രേഖകള്‍ അനുസരിച്ച്, ചിത്രം ഇന്ത്യയിൽ നിന്ന് മാത്രം 72.2 കോടിയും ആഗോളതലത്തിൽ 113.25 കോടിയുമാണ് വരുമാനം നേടിയത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

