
ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് മഹേഷ് ബാബു-എസ്എസ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന സിനിമ. താൽക്കാലികമായി SSMB29 എന്ന് പേരിട്ടിരിക്കുന്ന ഈ ചിത്രം ആഗോള റിലീസാണ് ലക്ഷ്യമിടുന്നത്. ചിത്രത്തെക്കുറിച്ച് പുതിയൊരു അപ്ഡേറ്റ് വന്നിരിക്കുകയാണ്. ചിത്രത്തിൽ പ്രിയങ്ക ചോപ്ര ജൊനാസ് നായികയായി എത്തുന്നുവെന്നതാണ് അത്. മന്ദാകിനി എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ പ്രിയങ്ക അവതരിപ്പിക്കുന്നത്. പ്രിയങ്കയുടെ കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. മഞ്ഞസാരിയിൽ തോക്കുചൂണ്ടി നിൽക്കുന്ന ചിത്രമാണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
‘കാണുന്നതിലും അപ്പുറമാണ് അവൾ, മന്ദാകിനിയോട് ഒരു ഹലോ പറയാമോ’- എന്ന അടികുറിപ്പിലാണ് ചിത്രം പുറത്തുവിട്ടത്. ഏറെക്കാലത്തെ ഇടവേളയ്ക്കുശേഷമാണ് പ്രിയങ്ക ഇന്ത്യൻ സിനിമയിലേക്ക് തിരിച്ചുവരുന്നത്. അതിന്‍റെ എല്ലാ ആവേശവും താരവും ആരാധകരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നുണ്ട്.
പോസ്റ്റർ പുറത്തുവിടുന്നതിന് മുമ്പായി എക്സിലൂടെ പ്രിയങ്ക ആരാധകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി. ഇന്ത്യൻ സിനിമയിലേക്കുള്ള തിരിച്ചുവരവിനെ പുതിയ യുഗം എന്നാണ് പ്രിയങ്ക വിശേഷിപ്പിക്കുന്നത്. രാജമൌലി ചിത്രത്തിനായി താൻ തെലുങ്ക് പഠിക്കുന്നുണ്ടെന്നും ഒരു ചോദ്യത്തിന് മറുപടിയായി അവർ പറഞ്ഞു. ഹൈദരാബാദി ബിരിയാണി ലോകത്തെ ഏറ്റവും മികച്ച ബിരിയാണിയാണെന്നും അവർ പറഞ്ഞു.
Hopefully a new era and my return to Indian films. I’m not sure. But I know it will be incredible @jain_salonii https://t.co/JYqnvprWog
— PRIYANKA (@priyankachopra) November 12, 2025
അതേസമയം പോസ്റ്റർ ലുക്കിനെ കുറിച്ച് അവിശ്വസനീയം എന്നാണ് പ്രിയങ്കയുടെ ഭർത്താവ് നിക്ക് ജൊനാസ് സോഷ്യൽ മീഡിയയിൽ കുറിച്ചത്. അതിനൊപ്പം ഒരു ഫയർ ഇമോജിയുടെ ജൊനാസ് പങ്കുവെച്ചു.
Also Read- കുതിപ്പ് തുടര്‍ന്ന് ‘ബൈസൺ’: ആഗോള തലത്തില്‍ കോടികള്‍ വാരിക്കൂട്ടി ചിത്രം, ബോക്സോഫീസ് കളക്ഷൻ അറിയാം..
സംവിധായകൻ രാജമൌലിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ ആദ്യം പങ്കുവെച്ചവരിൽ പ്രധാനി. ഇന്ത്യൻ സിനിയുടെ പെരുമ ആഗോളതലത്തിലെത്തിച്ച നടിയാണ് പ്രിയങ്കയെന്നും, അവരെ ഇന്ത്യയിലേക്ക് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം കുറിച്ചു. പ്രിയങ്കയെ മന്ദാകിനിയായി കാണാൻ അക്ഷമയോടെ കാത്തിരിക്കുകയാണെന്നും രാജമൌലി സോഷ്യൽ മീഡിയയിൽ എഴുതി.
ചിത്രത്തിൽ നായകനായി എത്തുന്നത് മഹേഷ് ബാബു ആണെങ്കിൽ, വില്ലനാകുന്നത് മലയാളത്തിന്‍റെ പ്രിയതാരം പൃഥ്വിരാജാണ്. കുംഭ എന്ന പൃഥ്വിരാജ് കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നേരത്തെ തന്നെ പുറത്തുവിട്ടിരുന്നു. ചിത്രത്തിൽ ശ്രുതി ഹാസനും സുപ്രധാന വേഷത്തിലെത്തുന്നുണ്ട്.
Keywords- SSMB29, Priyanka Chopra, SS Rajamouli, Mahesh Babu, Mandakini, Prithviraj, രാജമൗലി, പ്രിയങ്ക ചോപ്ര

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

