രണ്ടു തവണത്തെ മാറ്റിവെയ്ക്കലുകൾക്ക് ശേഷം ‘ഐപിഎസ് വിജയകുമാർ എന്നെത്തുമെന്ന് സ്ഥിരീകരിച്ച് നിർമാതാക്കൾ’; തെറി റിറിലീസ് ഡേറ്റ്

Theri Re Release

വിജയ് നായകനായി എത്തിയ ബ്ലോക്ബസ്റ്റർ ചിത്രം തെറി റി റിലീസ് ഡേറ്റ് സ്ഥിരീകരിച്ച് നിർമ്മാതാവ് കലൈപുലി എസ്. താണു. ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ചിത്രത്തിന്റെ റി – റിലീസ് ഡേറ്റ് നിർമാതാവ് അറിയിച്ചത്. 2026 ഫെബ്രുവരി 27 നായിരിക്കും ചിത്രം വീണ്ടും തിയേറ്ററുകളിൽ എത്തുക.

ജനുവരിയിൽ റി-റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നുവെങ്കിലും പലകാരണങ്ങളാല്‍ രണ്ടു തവണ തീയതികൾ മാറ്റുകയുണ്ടായി. 2026 ജനുവരി 15 നായിരുന്നു ചിത്രം ആദ്യം റി-റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത് എന്നാൽ പൊങ്കൽ റിലീസുകളായി എത്തിയ സിനിമകളുടെ നിർമ്മാതാക്കള്‍ അഭ്യർത്ഥിച്ചതിനെ തുടർന്ന് അത് മാറ്റിവെയ്ക്കുകയായിരുന്നു. ജനുവരി 23 നായിരുന്നു പിന്നെ റി-റിലീസ് തീരുമാനിച്ചിരുന്നത്.

Also Read: ആരാധകർക്ക് ഇരട്ടി മധുരവുമായി ‘ജനനായകൻ’ എത്തുന്നത് ഈ ദിവസമോ?

എന്നാൽ ചിത്രം റി-റിലീസ് ചെയ്യുന്നതിനാൽ ദ്രൗപതി 2 എന്ന ചിത്രത്തിന് മതിയായ സ്‌ക്രീനുകൾ ലഭിക്കുന്നില്ലെന്നും ചിത്രത്തിന്റെ റി-റിലീസ് മാറ്റി വെയ്ക്കണമെന്നും സംവിധായകൻ മോഹൻ ജി ക്ഷത്രിയൻ ആവശ്യപ്പെട്ടതിനാൽ രണ്ടാമത്തെ റി-റിലീസും മാറ്റിവെയ്ക്കുകയായിരുന്നു. അതിനു ശേഷമാണ് അവസാനമായി 2026 ഫെബ്രുവരി 27ന് ചിത്രം എത്തുമെന്ന് നിര്‍മാതാവ് പ്രഖ്യാപിച്ചിരിക്കുന്നത്.

രാജാ റാണി (2013) എന്ന ചിത്രത്തിന് ശേഷം ആറ്റ്‌ലി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമായ തെറി വിജയ്‌യുടെ കരിയറിലെ ഏറ്റവും വലിയ വിജയം നേടിയ ചിത്രങ്ങളിലൊന്നാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News