
അന്ന് ചെന്നൈയിലെ അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സഹപാഠികൾ, ഇന്ന് ഇന്ത്യൻ സിനിമയുടെ ഗതി മാറ്റിയ രണ്ട് മഹാ പ്രതിഭകൾ. അതാണ് രജനികാന്തും ശ്രീനിവാസനും.
അടയാർ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ അതായത് ഇന്നത്തെ എം.ജി.ആർ ഗവൺമെന്റ് ഫിലിം ആൻഡ് ടെലിവിഷൻ ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ടിൽ ശ്രീനിവാസന്റെ സീനിയറായിരുന്നു നടൻ രജനികാന്ത്. ഇവരെ കുറിച്ച് പറയുമ്പോൾ സിനിമ രംഗത്ത് എത്തുന്നതിന് മുന്നേ ഇവർ തമ്മിലുള്ള ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിലെ സൗഹൃദത്തെ കുറിച്ച് പറയാതിരിക്കാൻ സാധിക്കില്ല. ഇതിനെ കുറിച്ച് 2008-ൽ നൽകിയ ഒരു അഭിമുഖത്തിൽ ശ്രീനിവാസൻ തന്നെ പറയുന്നുണ്ട്.
തിയറ്ററുകൾ ഇളക്കിമറിച്ച മമ്മൂട്ടിയെ നായകനാക്കി ശ്രീനിവാസൻ തിരക്കഥയെഴുതി അഭിനയിച്ച ‘കഥ പറയുമ്പോൾ’ എന്ന സിനിമയുടെ വിജയത്തിന് ശേഷം നടന്ന സംഭവത്തെ കുറിച്ച് ശ്രീനിവാസൻ ആ അഭിമുഖത്തിൽ ഓർത്തെടുത്തു.
കഥ പറയുമ്പോൾ സിനിമ കണ്ട പ്രമുഖ തമിഴ് സംവിധായകൻ പി. വാസുചിത്രം കാണാൻ രജനികാന്തിനോട് നിർദ്ദേശിച്ചു. ഇങ്ങനെ സിനിമ കണ്ട ശേഷം രജനികാന്ത് തന്നോട് പറഞ്ഞത് ശ്രീനിവാസൻ അഭിമുഖത്തിൽ പറയുന്നുണ്ട്.
“ഞാൻ അന്ന് മുംബൈയിലായിരുന്നു. തിയേറ്ററിൽ എത്തിയപ്പോൾ സിനിമ അവസാനിക്കാറായിരുന്നു. തിയേറ്ററിൽ എത്തിയപ്പോൾ സിനിമ അവസാനിക്കാറായിരുന്നു. സിനിമ കഴിഞ്ഞ് രജനികാന്ത് പുറത്തിറങ്ങുന്നത് കണ്ടു. അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞിരുന്നു. വികാരാധീനനായ അദ്ദേഹം എന്നെ നോക്കി വരികയും ഏറെ നേരം കെട്ടിപ്പിടിക്കുകയും ചെയ്തു. ‘നീ എന്നെ കരയിപ്പിച്ചു കളഞ്ഞു’എന്ന് അദ്ദേഹം പറഞ്ഞു. അടയാർ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കുമ്പോൾ ശിവാജി റാവു എന്ന തന്റെയായ പഴയ സുഹൃത്ത് പിന്നീട് രജനികാന്ത് എന്ന മഹാനടനായി മാറുമെന്ന് താൻ അന്ന് കരുതിയിരുന്നില്ലെന്ന് ശ്രീനിവാസൻ പറയുന്നു.
അതിന്റെ അടുത്ത ദിവസം അദ്ദേഹം തന്നോട് സിനിമയിലെ സൂക്ഷ്മമായ സീനുകളെക്കുറിച്ച് ചോദിച്ചുവെന്നും സിനിമയേക്കാൾ കൂടുതൽ എന്നെക്കുറിച്ച് അറിയാനായിരുന്നു അദ്ദേഹത്തിന് താല്പര്യമെന്നും ശ്രീനിവാസൻ അന്ന് പറഞ്ഞു.
ALSO READ: ‘എടാ വിജയാ നമുക്കെന്താ ഈ ബുദ്ധി നേരത്തെ തോന്നാതിരുന്നത്’ ; മലയാളികൾക്കിടയിലെ മോഹൻലാലും- ശ്രീനിവാസനും
സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച അശോക് കുമാർ എന്ന കഥാപാത്രത്തെ തമിഴ്, തെലുങ്ക് പതിപ്പുകളിൽ രജനികാന്താണ് അവതരിപ്പിച്ചത്. പശുപതിയായിരുന്നു തമിഴിൽ ബാലന്റെ വേഷം ചെയ്തത്. തമിഴ്, തെലുങ്ക് പതിപ്പുകൾക്ക് മലയാളം സിനിമയുടെ അത്ര വിജയം നേടാൻ സാധിച്ചില്ലെങ്കിലും രജനികാന്ത് എന്ന തന്റെ സുഹൃത്തിനെക്കുറിച്ചും അദ്ദേഹത്തിന്റെ അഭിമായ മികവിനെക്കുറിച്ച്എം പറയാൻ ശ്രീനിവാസൻ നൂറ് നാവാണ്.
അതേസമയം ശ്രീനിവാസന്റെ വിയോഗം ഞെട്ടിക്കുന്നതാണെന്ന് രജനീകാന്ത് പ്രതികരിച്ചു. അദ്ദേഹം മികച്ച നടനും, വളരെ നല്ല മനുഷ്യനുമായിരുന്നു എന്നും രജനികാന്ത് സുഹൃത്തിനെ അനുസ്മരിച്ചു കൊണ്ട് പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

