പടയപ്പ റിട്ടേൺസ്: 25 വ‌ർഷങ്ങൾക്ക് ശേഷം തീയേറ്റ‌റുകൾ വാഴാൻ പടയപ്പയെത്തുന്നു

Padayappa Rerelease

കാൽനൂറ്റാണ്ടുകൾക്ക് മുന്നെ തീയേറ്ററുകൾ അടക്കിവാണ രജനി കാന്തിൻ്റെ ബ്ലോക്ക് ബസ്റ്റ‌ർ ചിത്രം വീണ്ടും തീയേറ്ററുകളിലെത്തുന്നു. ഇതിനോടനുബന്ധിച്ചുള്ള ​ഗ്ളിംപ്സ് വീഡിയോ ചിത്രത്തിൻ്റെ അണിയറ പ്രവ‌ത്തക‌ർ പുറത്തു വിട്ടു.

രജനികാന്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് റീറിലീസ്. ഈ മാസം 12 നാണ് റിലീസ് ചെയ്യുന്നത്. 2017 ൽ ചില തീയേറ്ററുകളിൽ മാത്രം സിനിമ റീ റിലീസ് ചെയ്തിരുന്നു. റിട്ടേൺ ഓഫ് പടയപ്പ എന്ന ഹാഷ് ടാ​ഗോടെയാണ് ​ഗ്ലിംപ്സ് വീഡിയോ പുറത്തുവന്നത്. ​വീഡിയോ സാമൂ​ഹ്യ മാധ്യമങ്ങളിലൂടെ പുറത്ത് വിട്ട രജനി കാന്തിൻ്റെ മകൾ സൗന്ദര്യ രജനികാന്തിൻ്റെ കുറിപ്പും ശ്രദ്ധനേടുകയാണ്.

Also Read: ‘എന്റെ തെരഞ്ഞെടുപ്പുകളിൽ വിശ്വസിച്ചതിന് നന്ദി’ കളങ്കാവലിന്റെ വിജയത്തിന് നന്ദി പറഞ്ഞ് മമ്മൂട്ടി

“അവിസ്മരണീയമായ 50 വർഷങ്ങൾ.. തൻ്റെ കൃപയും വിനയവും കൊണ്ട് സ്‌ക്രീനിൽ സമാനതകളില്ലാത്ത മാന്ത്രികതയും കൊണ്ട്, തലമുറകളെ പ്രചോദിപ്പിച്ചു കൊണ്ടിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. തലൈവർ തൻ്റെ ഏറ്റവും മികച്ച സൃഷ്ടികളിലൊന്നിന് പിന്നിലെ ഓർമ്മകൾ പുനരുജ്ജീവിപ്പിക്കുകയാണ് ഇപ്പോൾ.

Also Read: സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ 47ന് വമ്പൻ അപ്ഡേറ്റ് വരുന്നു: അറിയാം ചിത്രത്തിൽ ആരൊക്കെ എത്തുമെന്ന്

സൂപ്പർ സ്റ്റാർ തന്നെ നിർമ്മിച്ച പടയപ്പ എന്ന അതുല്യ സൃഷ്ടി. 25 വർഷങ്ങൾക്ക് ശേഷം ആദ്യമായി അദ്ദേഹത്തിൻ്റെ ഹൃദയത്തിൽ നിന്ന് ഉരുത്തിരിഞ്ഞൊരു കഥയുള്ള ചിത്രം വീണ്ടും ബിഗ് സ്‌ക്രീനിൽ എത്തുന്നു. ഒരു സിനിമ എന്നതിലുപരി അതൊരു വികാരമാണ്, പാരമ്പര്യമാണ്. ചിത്രം 12/12/2025-ന് തിയേറ്ററുകളിൽ വീണ്ടും അലയടിക്കും. #TheReturnOfPadayappaയ്‌ക്ക് തയ്യാറാകൂ. 50 വർഷത്തെ സ്നേഹം. 50 വർഷത്തെ ഭക്തി. നമ്മുടെ തലൈവരുടെ 50 വർഷം. ഈ തിരിച്ചുവരവ് നമുക്കെല്ലാവർക്കും വേണ്ടിയാണ്”, എന്നാണ് സൗന്ദര്യ രജനികാന്ത് കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News