
സൂപ്പർ ഹിറ്റായിരുന്ന തമിഴ് സിനിമ പടയപ്പ റീ റിലീസിനൊരുങ്ങുകയാണ്. രജനീകാന്തിൻ്റെ കരിയറിലേയും തമിഴ് സിനിമയുടേയും വലിയ ഹിറ്റായിരുന്നു പടയപ്പ. ശ്രദ്ധേയമായ ഈ സിനിമ 25 വർഷങ്ങൾക്ക് ശേഷമാണ് റീ റിലീസ് ചെയ്യുന്നത്. രജനീകാന്തിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് റീ റിലീസ്. സിനിമയിലെ നീലാംബരി എന്ന കഥാപാത്രമായി ആദ്യം മനസിൽ കണ്ടത് ഐശ്വര്യ റായിയെയാണ് എന്നാണ് രജനീകാന്തിപ്പോൾ പറഞ്ഞിരിക്കുന്നത്.
സിനിമയിൽ രമ്യ കൃഷ്ണയാണ് കഥാപാത്രം ചെയ്തിരിക്കുന്നത്. രമ്യ കൃഷ്ണയുടെ പ്രകടനം മികച്ച പ്രതികരണം നേടുകയും ചെയ്തിരുന്നു. സിനിമയുടെ കഥയുമായി ഐശ്വര്യ റായിയെ സമീപിച്ചിരുന്നുവെന്നും എന്നാൽ നടന്നില്ലെന്നുമാണ് ഇപ്പോൾ രജനീകാന്ത് പറഞ്ഞിരിക്കുന്നത്. ശ്രീദേവി, മാധുരി ദീക്ഷിത്, മീന എന്നിവരെയും വേഷത്തിൽ പരിഗണിച്ചിരുന്നു.
Also read; പടയപ്പ റിട്ടേൺസ്: 25 വർഷങ്ങൾക്ക് ശേഷം തീയേറ്ററുകൾ വാഴാൻ പടയപ്പയെത്തുന്നു
”കഥയിലെ ഏറ്റവും പവർഫുള്ളായ കഥാപാത്രമാണത്. വേഷം ആര് ചെയ്യുമെന്ന് ചർച്ച ചെയ്തപ്പോൾ എന്റെ മനസിൽ ഐശ്വര്യറായിയാരുന്നു. കാരണം അവരുടെ എല്ലാ മാനറിസവും കഥാപാത്രത്തിന് ചേരുന്നതായിരുന്നു. ഞങ്ങൾ കഥയുമായി സമീപിച്ചിരുന്നു. എന്നാൽ ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഇപ്പോൾ തിരക്കാണെന്നും കുറച്ച് കഴിഞ്ഞ് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയാറായേനെ. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു, പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്”. രജനീകാന്ത് പറഞ്ഞു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

