രാം ചരണിനെയും മകളെയും കൂട്ടമായെത്തി വളഞ്ഞ് ‘ഫാൻസ്’; ഇതോ ആരാധന? വീഡിയോ കാണാം

Ram Charan Mobbed By Fans

തെന്നിന്ത്യയിൽ ഏറെ ആരാധകരുള്ള നടനാണ് രാം ചരൺ. ക‍ഴിഞ്ഞ ദിവസമാണ് രാം ചരണിനും ഭാര്യ ഉപാസനയ്ക്കും ഇരട്ടക്കുട്ടികള്‍ പിറന്നത്. താരം തന്നെ തനിക്ക് ഒരു പെൺകുഞ്ഞും ആൺകുഞ്ഞും കൂടി പിറന്നതായി ആരാധകരെ അറിയിക്കുകയും ചെയ്തിരുന്നു.

ഭാര്യ ഉപാസന കൊനിഡേലയെയും കുഞ്ഞുങ്ങളെയും കാണാൻ അപ്പോളോ ആശുപത്രിയിലെത്തിയ രാം ചരണിനെ ആരാധകർ കൂട്ടമായി എത്തി വളയുന്നതിന്റെയും തിക്കിലും തരിക്കിലും താരം വലഞ്ഞുപോകുന്നതിന്റെയും വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. നടന്റെ വരവറിഞ്ഞ് ആശുപത്രിക്ക് പുറത്ത് വലിയൊരു ജനക്കൂട്ടം തന്നെയാണ് തടിച്ചുകൂടിയത്. കനത്ത സുരക്ഷ ഉണ്ടായിരുന്നിട്ടും സംഘർഷാവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങി.

രണ്ട് വയസ്സുള്ള തന്റെ മൂത്ത മകൾ ക്ലിൻ കാരയ്‌ക്കൊപ്പമാണ് രാം ചരൺ ആശുപത്രിയിലേക്കെത്തിയത്. കുഞ്ഞിനെ തുണികൊണ്ട് പൊതിഞ്ഞ്, എടുത്തുകൊണ്ട് രാം ചരൺ കാറിൽ നിന്ന് ഇറങ്ങുന്നത് പ്രചരിക്കുന്ന വീഡിയോകളിൽ കാണാം. ആൾക്കൂട്ടത്തിൽ നിന്ന് രക്ഷപ്പെടാൻ താരം നന്നെ പരിശ്രമിക്കുന്നുണ്ട്. ആളുകളോട് മാറിനിൽക്കാൻ താരം ആവർത്തിച്ച് അഭ്യർത്ഥിക്കുന്നതും വീഡിയോയിലുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടായിരുന്നെങ്കിലും ഒ‍ഴുകിയെത്തിയ ആരാധകക്കൂട്ടത്തെ നിയന്ത്രിക്കാനായില്ല. ആരാധകരുടെ പെരുമാറ്റത്തിനെതിരെ കടുത്ത വിമർശനം ഒരുവശത്ത് ഉയരുന്നുണ്ട്. അടുത്തിടെ നടി നിധി അഗർവാളിനും സമാനമായ രീതിയിൽ ആരാധകരിുടെ അതിക്രമം നേരിടേണ്ടി വന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News