‘ചികിത്സ കഴിഞ്ഞതോടെ രൂപം മാറി, സിനിമയ്ക്കായി വാങ്ങിയ അഡ്വാൻസ് തുക തിരികെ കൊടുത്തു’; റാണ ദഗുബട്ടി

rana daggubati

ഇന്ത്യൻ സിനിമയിലെ തന്നെ വിപ്ലവമായിരുന്ന ബാഹുബലി ആരും മറന്നിട്ടുണ്ടാവില്ലലോ ?. രണ്ട് ഭാഗങ്ങളായി ഇറങ്ങിയ ചിത്രത്തിലൂടെ പ്രഭാസ് പാൻ ഇന്ത്യൻ താരമായി വളർന്നു. അതിനോടൊപ്പം തന്നെ ആരാധകർ ശ്രദ്ധിച്ചത് ചിത്രത്തിലെ വില്ലൻ കഥാപാത്രത്തെയും ആണ്. ബാഹുബലിയിലെ ബല്ലാൽ ദേവ എന്ന ഒറ്റ കഥാപാത്രത്തിലൂടെയാണ് റാണ ദഗുബട്ടി തെന്നിന്ത്യൻ സിനിമാപ്രേമികളുടെ പ്രിയങ്കരനായത്. ഇപ്പോഴിതാ തന്റെ ജീവിതത്തിൽ നേരിട്ട ആരോഗ്യപരമായ വെല്ലുവിളികൾ വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ എങ്ങനെ ബാധിച്ചുവെന്നതിനെക്കുറിച്ച് പറയുകയാണ് താരം.

ആരോഗ്യപ്രശ്നങ്ങൾ മുൻനിർത്തി ചെയ്യാമെന്നേറ്റിരുന്ന സിനിമകളിൽനിന്ന് പിന്മാറിയെന്നും അഡ്വാൻസ് തുക മടക്കിനൽകിയെന്നും അദ്ദേഹം പറഞ്ഞു. റിയ ചക്രബർത്തിയുടെ പോഡ്കാസ്റ്റ് ഷോ ആയ ചാപ്റ്റർ 2-ലായിരുന്നു റാണയുടെ വെളിപ്പെടുത്തൽ.

ALSO READ: യാഷ് ആരാധകർക്ക് സന്തോഷ വാർത്ത; ‘ടോക്സിക്’ വമ്പൻ അപ്ഡേറ്റ് പുറത്ത്

കരിയറിൽ ഒരു സിനിമ ചെയ്ത് വലിയ ഹിറ്റായി നിൽക്കുന്ന സമയത്താണ് ആരോഗ്യം വഷളായത്. ചികിത്സയ്ക്കായി സിനിമയിൽനിന്ന് ഇടവേളയെടുക്കേണ്ടി വന്നു. അമേരിക്കയിൽ ചികിത്സയിലായിരിക്കുമ്പോൾ ശ്രദ്ധ അതിജീവിക്കുന്നതിൽ ആയിരുന്നു. ഒരുവർഷത്തെ ചികിത്സയ്ക്കുശേഷം ഇന്ത്യയിലേക്ക് തിരിച്ചെത്തിയപ്പോൾ, തീവ്രമായ ചികിത്സ തന്റെ രൂപത്തെ ഗണ്യമായി മാറ്റിയതായി മനസിലായി. ഇതുമായി പൊരുത്തപ്പെടാൻ ബുദ്ധിമുട്ടി.

തന്റെ ആരോഗ്യ പ്രതിസന്ധിയുടെ അനന്തരഫലങ്ങളിലൊന്ന്, അസുഖത്തിന് മുമ്പ് ഒപ്പുവെച്ച നിരവധി സിനിമകളുടെ അഡ്വാൻസ് തുക തിരികെ നൽകാനുള്ള തീരുമാനമായിരുന്നു. ഒരു ഗുസ്തിക്കാരന്റെ കഥ പറയുന്ന പ്രോജക്റ്റ് ഉൾപ്പെടെയുള്ള വേഷങ്ങൾക്ക് ആവശ്യമായ ശാരീരിക രൂപം ചികിത്സ കഴിഞ്ഞെത്തിയപ്പോൾ ഉണ്ടായിരുന്നില്ല. അക്കാരണത്താൽ ആ ചിത്രങ്ങൾക്കായി വാങ്ങിയ അഡ്വാൻസ് തുക മുഴുവൻ തിരികെ നൽകിയെന്നും താരം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News