അതത്ര രസിച്ചില്ല; ‘കാന്താര’യിലെ ചാമുണ്ഡിയെ അനുകരിച്ചതിൽ മാപ്പ് പറഞ്ഞ് രൺവീർ സിംഗ്

ranveer-singh-apologises-for-mimicking-kantaras-daiva-scene

ഋഷഭ് ഷെട്ടിയെ മുന്നിലിരുത്തി ‘കാന്താര’യിലെ പ്രകടനം അനുകരിച്ചതിൽ ക്ഷമാപണവുമായി നടൻ രൺവീർ സിംഗ്. ഗോവയിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ സമാപന വേദിയിൽ വെച്ചായിരുന്നു ‘കാന്താര’യിലെ പ്രകടനം രൺവീർ സിംഗ് അനുകരിച്ചത്. എന്നാൽ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ഉയർന്നതോടെ ആണ് രൺവീർ സിംഗ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ ക്ഷമാപണം നടത്തിയിരിക്കുന്നത്.

ഈ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ബഹുമാനിക്കുന്നു. ഋഷഭിന്റെ അവിശ്വസനീയ പ്രകടനം വലിയ അധ്വാനമാണ് എന്ന് കാണിക്കാനാണ് ശ്രമിച്ചത്. എന്നാൽ ആരുടെയെങ്കിലും വികാരം വ്രണപ്പെട്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് രൺവീർ ക്ഷമാപണ കുറിപ്പിൽ കുറിച്ചു. ”നമ്മുടെ രാജ്യത്തെ എല്ലാ സംസ്കാരത്തെയും പാരമ്പര്യത്തെയും വിശ്വാസത്തെയും ഞാൻ എപ്പോഴും ആഴത്തിൽ ബഹുമാനിച്ചിട്ടുണ്ട്. ആരുടെയെങ്കിലും വികാരങ്ങളെ വ്രണപ്പെടുത്തിയിട്ടുണ്ടെങ്കിൽ, ഞാൻ ആത്മാർത്ഥമായി ക്ഷമ ചോദിക്കുന്നു,” എന്നും അദ്ദേഹം എഴുതി.

ALSO READ: പേടിച്ച് ചിരിക്കാൻ റെഡി അല്ലെ ? രശ്മിക മന്ദാനയുടെ ഹൊറർ കോമഡി ചിത്രം ‘തമ്മ’ ഒടിടിയിൽ, എവിടെ കാണാം ?

തീരദേശ കർണാടകയിലെ ദൈവസങ്കൽപ്പമാണ് ‘ദൈവ ചാമുണ്ഡി’. നടൻ ഈ വികാരത്തെ വ്രണപ്പെടുത്തി എന്നായിരുന്നു ആരോപണം. ഇന്ത്യൻ സിനിമയെ ‘കാന്താര’ ഫ്രാഞ്ചൈസി സ്വാധീനിച്ചത് എങ്ങനെയെന്ന് വിശദീകരിക്കുകയാണ് ബോളിവുഡ് താരം. ചാമുണ്ഡിയെ ‘പെൺ പ്രേതം’ എന്ന് വിശേഷിപ്പിച്ച രൺവീർ ഈ കഥാപാത്രത്തെ അവതരിപ്പിച്ചതാണ് വിഷയം കൂടുതൽ വഷളാക്കിയത്. കണ്ണുകൾ വക്രീകരിച്ച്, നാവ് പുറത്തിട്ട് വിചിത്രമായ ശബ്ദം പുറപ്പെടുവിച്ചുകൊണ്ടായിരുന്നു രൺവീറിന്റെ പ്രകടനം. ഇത് കണ്ട് സദസിൽ ഇരിക്കുന്ന ഋഷഭ് ഷെട്ടി ചിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.

രൺവീറിന്റെ അമിതമായ ആവേശത്തോടെയുള്ള ദൈവ രംഗത്തിന്റെ “അനുകരണം” ഇന്റർനെറ്റിൽ അത്ര രസിച്ചില്ല. വീഡിയോ വൈറലായതോടെ, രൺവീർ സിങ്ങിന് സോഷ്യൽ മീഡിയയിൽ വൻ പ്രതിഷേധമാണ് നേരിടേണ്ടി വന്നത്. സാംസ്കാരികമായ വിശ്വാസങ്ങളെ അപമാനിക്കരുത് എന്നാണ് ഭൂരിപക്ഷവും ചൂണ്ടിക്കാട്ടിയത്. എന്നാൽ, രൺവീറിനെ ഋഷഭ് വിലക്കിയിരുന്നെന്നും അത് വകവയ്ക്കാതെയായിരുന്നു നടന്റെ വേദിയിലെ പ്രകടനം എന്നും റിപ്പോർട്ടുകളുണ്ട്. വിവാദത്തെക്കുറിച്ച് ഋഷഭ് ഷെട്ടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News