
ബോളിവുഡ് സിനിമാ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘ധുരന്ധർ: ദി റിവഞ്ച്’. ആദ്യ ഭാഗം തിയേറ്ററുകളിൽ തരംഗം തീർത്തതുപോലെ രണ്ടാം ഭാഗവും തിയേറ്ററുകൾ കീഴടക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. ഇപ്പോഴിതാ ‘ധുരന്ധർ 2’വിന്റെ ട്രെയിലർ റിലീസുമായി ബന്ധപ്പെട്ട സുപ്രധാന അപഡേറ്റ് പങ്കുവെച്ചിരിക്കുകയാണ് നായകനായ രൺവീർ സിംഗ്.
ചിത്രത്തിന്റെ ട്രെയിലർ നാളെ, മാർച്ച് 7 ന് രാവിലെ 11:01 ന് റിലീസ് ചെയ്യുമെന്നാണ് അറിയിപ്പ്. ഇതുസംബന്ധിച്ച് പോസ്റ്ററും താരം പുറത്തുവിട്ടിട്ടുണ്ട്. നേരത്തെ ‘ധുരന്ധർ: ദി റിവഞ്ചി’ന്റെ ട്രെയിലർ മാർച്ച് 6 ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു, പക്ഷേ സാങ്കേതിക കാരണങ്ങളാൽ അത് വൈകി.
നേരത്തെ, യാഷിന്റെ ‘ടോക്സിക്’ മാർച്ച് 19 ന് തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു അണിയറ പ്രവർത്തകർ പദ്ധതിയിട്ടിരുന്നത്. എന്നാൽ മിഡിൽ ഈസ്റ്റിലെ നിലവിലുള്ള പ്രതിസന്ധി കാരണം, ജൂൺ 4 ലേക്ക് റിലീസ് മാറ്റി.
ALSO READ: 800 കോടി ബജറ്റ് ചിത്രത്തിന്റെ ഈണമൊരുക്കാൻ 21 വയസുകാരൻ; അറ്റ്ലിയോട് സായിക്ക് പറയാനുള്ളത്
അതേസമയം ഹിന്ദിയിൽ മാത്രം റിലീസ് ചെയ്ത ആദ്യ ഭാഗത്തിൽ നിന്ന് വ്യത്യസ്തമായി, ‘ധുരന്ധർ 2’ ഹിന്ദി, തെലുഗു, തമിഴ്, കന്നഡ, മലയാളം എന്നീ ഭാഷകളിൽ തിയേറ്ററുകളിൽ എത്തും. ആദിത്യ ധർ രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഈ ചിത്രം ആദിത്യ ധർ, ജ്യോതി ദേശ്പാണ്ഡെ, ലോകേഷ് ധർ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

