ഓറഞ്ച് സാരിയിൽ സുന്ദരിയായി രശ്മിക, രാജകുമാരനെപ്പോലെ വിജയ് ദേവരകൊണ്ടയും; സ്വർഗതുല്യമായ ‘വിരോഷ്’ വിവാഹം, ചിത്രങ്ങള്‍ പുറത്ത്

rashmika vijay wedding

ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് രശ്മിക മന്ദാനയെ മിന്നുകെട്ടി നടൻ വിജയ് ദേവരകൊണ്ട. ഉദയ്പൂരിൽ വെച്ച് നടന്ന സ്വകാര്യ ചടങ്ങിലാണ് വിവാഹം നടന്നത്. പിന്നാലെ വിവാഹ ചിത്രങ്ങളും പുറത്തുവന്നു. ചിത്രങ്ങള്‍ പിന്നീട് വൈറലായി മാറി. ഓറഞ്ച് സാരിയിൽ സുന്ദരിയായാണ് രശ്മിക എത്തിയത്. തെലുങ്ക് ആചാര പ്രകാരം വിജയ് എത്തിയപ്പോള്‍ രശ്മിക കൊടവ ആചാരങ്ങൾ പിന്തുടർന്നു.

വിവാഹ ചിത്രത്തിനൊപ്പം ഹൃദ്യമായ കുറിപ്പും ഇരുവരും പങ്കുവെച്ചിരുന്നു. “പ്രിയ സ്നേഹിതരേ, നിങ്ങളോട് ഒരാളെ പരിചയപ്പെടുത്തട്ടെ… ഇതാ എന്റെ ഭർത്താവ്, മിസ്റ്റർ വിജയ് ദേവരകൊണ്ട. എന്ന് തുടങ്ങുന്നതാണ് രശ്മികയുടെ ഹൃദ്യമായ കുറിപ്പ്.

വലിയ സ്വപ്നങ്ങൾ കാണാൻ ഭയപ്പെടേണ്ടതില്ലെന്നും, നമ്മൾ ചിന്തിക്കുന്നതിലും ഏറെ വലുത് നേടാൻ കഴിവുണ്ടെന്നുമെല്ലാം എപ്പോഴും ഓർമ്മിപ്പിക്കുന്നവയാളാണ് വിജയ് എന്നും രശ്മിക ചിത്രത്തിനൊപ്പം കുറിച്ചു.

ഒരു ദിവസം അവളെ ഞാൻ ഏറെ മിസ്സ് ചെയ്തു. അന്നാണ് രശ്മികയെ താൻ ഏറെ സ്നേഹിക്കുന്നുവെന്ന് മനസ്സിലാക്കിയതെന്ന് വിജയ് എ‍ഴുതി. മൂന്ന് ദിവസം നീണ്ടുനിന്ന വിവാഹാഘോഷത്തിന്റെ ഭാഗമായി ഹൽദി, സംഗീത് ചടങ്ങുകള്‍ നടന്നിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ ഹൈദരാബാദിൽ നടന്ന സ്വകാര്യ ചടങ്ങിലാണ് ഇരുവരുടെയും വിവാഹനിശ്ചയം നടന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News