ഗീതയും ഗോവിന്ദും ഒന്നിക്കുന്നു? വിജയ് ദേവരകൊണ്ട-രശ്മികയുടെയും വിവാഹ ഒരുക്കങ്ങള്‍ തുടങ്ങി; വീഡിയോ വൈറല്‍

vijay rashmika

രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും തമ്മിലുള്ള പ്രണയത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ ഉദയ്പൂര്‍ പാലസില്‍ വെച്ച് വിവാഹിതരാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. ക‍ഴിഞ്ഞ ഒക്ടോബറിൽ വിജയ് ദേവരകൊണ്ടയുടെ ടീം അവരുടെ വിവാഹനിശ്ചയം സ്ഥിരീകരിച്ചതോടെ അഭ്യൂഹങ്ങൾ ശക്തമായിരുന്നു. ഉദയ്പൂരിലെ സിറ്റി പാലസിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് സമൂഹമാധ്യമത്തില്‍ വീഡിയോ പ്രചരിച്ചിരുന്നതിന് പിന്നാലെയാണ് വിവാഹിതരാകുന്നുവെന്ന വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

സമൂഹ മാധ്യമത്തില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഉദയ്പൂര്‍ പാലസില്‍ വിവാഹ ഒരുക്കങ്ങ‍ള്‍ ആരംഭിച്ചുവെന്ന് പറയുന്നുണ്ട്. വീഡിയോയില്‍ രശ്മികയുടെയും വിജയുടെയും വിവാഹത്തിനുള്ള ഒരുക്കങ്ങളുടെ ഭാഗമാണിതെന്ന് പറഞ്ഞു. വീഡിയോ പുറത്തു വന്നതിന് പിന്നാലെ ആരാധകർക്കിടയിൽ വൻ ചര്‍ച്ചാ വിഷമാണിപ്പോള്‍. രശ്മികയും വിജയിയും തമ്മില്‍ വിവാഹിതരാകുവെന്ന് വീഡിയോയില്‍ അവകാശപ്പെടുന്നുണ്ട്. ഫെബ്രുവരി 2ന് അവർ വിവാഹിതരാകുന്നുവെന്ന് വീഡിയോയില്‍ അവകാശപ്പെടുന്നു.

ALSO READ: ‘ഞാൻ പറയുന്ന സമയത്ത് ലാൽ സാർ ഡേറ്റ് തരും’; മുടങ്ങിപ്പോയ ആ ചിത്രത്തെ കുറിച്ച് ജിത്തു ജോസഫ്

ഒക്ടോബറിൽ അവരുടെ കുടുംബങ്ങളുടെ സാന്നിധ്യത്തിൽ രഹസ്യമായി വിവാഹനിശ്ചയം നടന്നിരുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഫെബ്രുവരിയിൽ അവര്‍ വിവാഹിതരാകുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് വിവാഹത്തിൻ്റെ ഒരുക്കങ്ങള്‍ നടക്കുന്നുവെന്ന വീഡിയോ പുറത്തുവന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News