പക്കാ ഫാൻ മൊമ‍ൻ്റ്; പുലര്‍ച്ചെ 3:30ന് എ ആർ റഹ്മാൻ്റെ വീഡിയോ കോള്‍, കൂടെയുള്ള ആളെ കണ്ട് ഞെട്ടി റസൂല്‍ പൂക്കുട്ടി

പുലര്‍ച്ചെ 3:30ന് നിങ്ങള്‍ക്ക് ഒരു ഫോണ്‍ കോള്‍ വരുമ്പോള്‍ എന്തായാലവും നിങ്ങളൊന്ന് പരിഭ്രാന്തരാകും. എന്നാല്‍ അത്തരത്തിലുള്ള ഒരു സംഭവമാണ് ശബ്ദമിശ്രണത്തില്‍ ഓസ്കാര്‍ ലഭിച്ച മലയാളിയായ റസൂല്‍ പൂക്കുട്ടി ഇൻസ്റ്റഗ്രാമില്‍ പങ്കുവെച്ചത്.

ആ കോൾ അദ്ദേഹത്തിൻ്റെ പ്രിയ സുഹൃത്തും ഓസ്കാർ ജേതാവുമായ സംഗീതജ്ഞൻ എ ആർ റഹ്മാനിൽ നിന്നുള്ളതായിരുന്നു. എ ആര്‍ റഹ്മാൻ്റെ ഒരു വീഡിയോ കോളായിരുന്നു. വീഡിയോ കോളിൽ അസാധാരണമായൊന്നും റസൂല്‍ പൂക്കുട്ടിക്ക് തോന്നിയില്ല. എന്നാൽ പിന്നീടുണ്ടായത് ഒരു സര്‍പ്രൈസ് തന്നെയായിരുന്നു. ക്യാമറ തിരിച്ചപ്പോള്‍ റസൂല്‍ പൂക്കുട്ടി കണ്ട കാ‍ഴ്ച തൻ്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ല. അത് ഹാൻസ് സിമ്മർ ആയിരുന്നു! ഹാൻസ് സിമ്മറിന് റസൂല്‍ പൂക്കുട്ടിയെ പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്തു. തൻ്റെ കണ്ണുകള്‍ക്ക് വിശ്വസിക്കാനായില്ലെന്നും വളരെ അത്ഭുത നിമിഷമായിരുന്നു അതെന്ന് റസൂല്‍ പൂക്കുട്ടി തൻ്റെ ഇൻസ്റ്റഗ്രാമില്‍ കുറിച്ചു.

ALSO READ: തമിഴിൽ ഇനി ‘മമ്മൂട്ടി’ തിളക്കം; ധനുഷിനൊപ്പമുള്ള പുതിയ ചിത്രത്തിന്റെ അപ്ഡേറ്റുകൾ പുറത്ത്

ഇതെല്ലാം ഒരു സ്വപ്നമായിരുന്നോ എന്നും ഒരു ജീവിതകാലത്തേക്കുള്ള ഓർമ്മ തനിക്ക് തന്നതിന് നന്ദിയെന്നും അദ്ദേഹം ഇൻസ്റ്റഗ്രാമില്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, റസൂൽ പൂക്കുട്ടിയുടെ ചിത്രമായി അടുത്തതായി വരാൻ പോകുന്ന ചിത്രം ശരത്കുമാർ അഭിനയിക്കുന്ന ‘ആഴി’ ആണ്. ഫെബ്രുവരി 27 ന് റിലീസ് ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News