ന​ഗരത്തിലെമ്പാടും ബോർഡുകൾ ഉയർന്നു; തെളിഞ്ഞത് വാരാണസയുടെ റിലീസ് ഡേറ്റോ?

Varanasi Movie Release

എസ് എസ് രാജമൗലിയുടെ ആരാധകർ ഏറ്റവും ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് വാരാണസി. മഹേഷ് ബാബു, പ്രിയങ്ക ചോപ്ര, പൃഥ്വിരാജ് സുകുമാരൻ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ റിലീസ് ഡേറ്റ് പുറത്തെത്തിയിരിക്കുകയാണ്. തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് റിലീസ് തീയതിയെക്കുറിച്ച് സൂചന നൽകുന്ന ബോർഡുകൾ സ്ഥാപിച്ചത് കൗതുകകരമായ ഒരു മാർക്കറ്റിങ് തന്ത്രമായി സോഷ്യൽമീഡിയ വിലയിരുത്തുകയുമുണ്ടായി.

വാരാണസി ന​ഗരത്തിലെമ്പാടുമാണ് റിലീസ് തീയതിയായ 2027 ഏപ്രിൽ 07 എന്ന ഹോർഡിംഗുകളുയർന്നത്. കഴിഞ്ഞ വർഷം ഹൈദരാബാദിൽ നടന്ന പരിപാടിയിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരുന്നു. റിലീസ് തീയതി പുറത്തുവന്നതോടുകൂടി ആവേശകരമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. ‘കാത്തിരിക്കാൻ വയ്യ’, ‘ബാഹുബലിയേക്കാൾ വലിയ ചിത്രമായിരിക്കും’ എന്നിങ്ങനെയാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ.

Also Read: ശിവകാർത്തികേയൻ ചിത്രം ‘പരാശക്തി’ ഒടിടിയിൽ; അടുത്ത മാസം ഏഴ് മുതൽ സ്ട്രീമിംഗ് ആരംഭിക്കും

1300 കോടി ബഡ്ജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. കെ എൽ നാരായണ, എസ് എസ് കാർത്തികേയ എന്നിവർ ചേർന്ന് ശ്രീ ദുർഗ ആർട്സ്, ഷോവിങ് ബിസിനസ് എന്ന ബാനറിലാണ് ചിത്രം നിർമിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News