
തമിഴകത്തെ സെൻസേഷണൽ സംഗീത സംവിധായകനാണ് ഇന്ന് സായ് അഭ്യങ്കർ. പെട്ടെന്നായിരുന്നു 21കാരനായ സായിയുടെ പ്രശസ്തിയിലേക്കുള്ള ഉയർച്ച. തൊട്ടതെല്ലാം പൊന്നാക്കിയ സായ് അഭ്യങ്കരുടെ കട്ചി സേര, ആസ കൂട തുടങ്ങിയ തമിഴ് ആൽബങ്ങളെല്ലാം ട്രെൻഡ് സെറ്ററായിരുന്നു. അവ ഇൻസ്റ്റഗ്രാം റീലുകളിൽ തരംഗമായി. പിന്നാലെ മലയാളം ഉൾപ്പെടെയുള്ള സിനിമകളുടെ സംഗീത സവിധായകനാകാനും സായിക്ക് അവസരം ലഭിച്ചു.
ഇന്ന് കൈ നിറയെ സിനിമകളാണ് സായിക്കുള്ളത്. ഹിറ്റ് സംവിധായകൻ അറ്റ്ലീയും അല്ലു അർജുനും ഒന്നിക്കുന്ന സിനിമയുടെയും ഭാഗമാണ് സായ്. ഒരു സിനിമയിൽ പോലും കരാർ ഒപ്പിടാത്ത സമയത്താണ് അറ്റ്ലീ തന്നെ കാണുന്നതെന്ന് സായ് പറയുന്നു. ഒരു ട്രാക്ക് പ്ലേ ചെയ്ത് കൊടുത്തപ്പോൾ തന്നെ തന്റെ ചിത്രത്തിൽ ജോയിൻ ചെയ്യാൻ കഴിയുമോ എന്ന് അദ്ദേഹം ചോദിച്ചത് ഞെട്ടിച്ചുവെന്ന് പറഞ്ഞ സായ് അറ്റ്ലിയോട് തനിക്ക് എന്നും കടപ്പാട് ഉണ്ടാകുമെന്നും പറഞ്ഞു. അറ്റ്ലി തനിക്ക് നൽകിയ ആ ആത്മവിശ്വാസം എന്റെ കരിയറിനെ ശക്തിപ്പെടുത്തിയെന്നും സായ് കൂട്ടിച്ചേർത്തു.
#SaiAbhyankkar at Yesterday's Event:
— AmuthaBharathi (@CinemaWithAB) March 6, 2026
"#AlluArjun sir's #AA22xA6 music composition work is going on⌛. Let me speak about #Atlee Anna, when he met me first, i didn't even signed a single film🤝. I just played one song to him, the next second Atlee Anna asked me, 'Can you do my… pic.twitter.com/LXqJazMnpg
200 കോടി പ്രൊഡക്ഷന്‍ കോസ്റ്റ് വരുന്ന ഈ ചിത്രത്തിൽ ബോളിവുഡിലെ മുന്‍നിര താരമായ ദീപിക പദുകോണാണ് നായിക. മൃണാള്‍ താക്കൂര്‍, ജാന്‍വി കപൂര്‍, ഭാഗ്യശ്രീ ബോസ് എന്നിവരും പ്രധാന വേഷങ്ങളിൽ ഉണ്ട്. അല്ലു അർജുന്റെ 22-ാമത്തെ ചിത്രവും അറ്റ്ലീയുടെ ആറാമത്തെ സിനിമയുമാണിത്. AA 22 x A6 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവിൽ പുരോഗമിക്കുകയാണ്.
ALSO READ: വിവാദമോ എന്ത് വിവാദം !തൃഷയ്‌ക്കൊപ്പം വിവാഹവിരുന്നിനെത്തി നടൻ വിജയ്; വീഡിയോ വൈറൽ
സിനിമയുടെ ആകെ ബജറ്റ് 800 കോടിക്ക് മുകളിലായിരിക്കും എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. ചിത്രത്തിന്‍റെ വിഎഫ്എക്സിന് മാത്രം 250 കോടിയലധികം ചെലവായേക്കും. ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ പ്രൊജക്ടുകളിൽ ഒന്നായി ഈ സിനിമ മാറുമെന്നും റിപ്പോർട്ടുകളുണ്ട്. സൺ പിക്ചേഴ്സ് ആണ് സിനിമയുടെ നിർമാണം.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

