‘മദ്യപിച്ചെത്തിയ അയാള്‍ ഫോട്ടോ എടുക്കണമെന്ന് പറഞ്ഞ് ബഹളമുണ്ടാക്കി, ദേഷ്യം തീരുംവരെ അയാളെ തല്ലി’: വെളിപ്പെടുത്തി സായ് ധൻഷിക

Sai Dhanshika interview

സിനിമാ ഷൂട്ടിങ്ങിനിടെ ഉണ്ടായ ദുരനുഭവത്തെ കുറിച്ച് തുറന്നുപറഞ്ഞ് നടി സായ് ധൻഷിക. കേരളത്തിൽ വെച്ച് നേരിടേണ്ടിവന്ന മോശം അനുഭവത്തെ കുറിച്ചാണ് താരം ഒരു തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്. മദ്യപിച്ച് ഒരാൾ ഫോട്ടോ എടുക്കണം എന്ന് ആവശ്യപ്പെട്ട് വന്നെന്നും നിരസിച്ചപ്പോൾ ആളെക്കൂട്ടി വന്ന് ബഹളമുണ്ടാക്കിയെന്നും താരം പറഞ്ഞു. പിന്നീട് പ്രശ്നമുണ്ടാക്കിയവരെ നല്ല രീതിയിൽ തല്ലുകൊടുത്താണ് പറഞ്ഞുവിട്ടതെന്നും സായ് ധൻഷിക അഭിമുഖത്തിൽ പറഞ്ഞു.

ദേഷ്യം വന്ന് ആരെയെങ്കിലും അടിച്ചിട്ടുണ്ടോ എന്ന അവകാരകന്റെ ചോദ‌്യത്തിനായിരുന്നു സായ് ധൻഷികയുടെ പ്രതികരണം. ‘ഷൂട്ടിനിടെ കൂടെ ഫോട്ടോ എടുക്കണമെന്ന് ആവശ്യപ്പെട്ട് ഒരാൾ എന്റെ അങ്കിളിന്റെ അടുത്തെത്തി. എന്റെ കെയർ ടേക്കർ കൂടിയാണ് അങ്കിള്‍. വന്നയാള്‍ മദ്യപിച്ചിട്ടുണ്ടെന്ന് മനസിലായപ്പോൾ അങ്കിൾ‍ പറ്റില്ലെന്ന് പറഞ്ഞു. പെട്ടെന്ന് അയാൾ എന്റെ അങ്കിളിനെ അടിച്ച്, ഓടിപ്പോയി. ഞാൻ നോക്കിക്കൊണ്ടിരിക്കെയാണ് ഇതെല്ലാം സംഭവിക്കുന്നത്.

ALSO READ: മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി ചെന്നൈയിൽ പിടിയിൽ

ഞാൻ നോക്കിയപ്പോൾ അയാളുടെ കൂടെ വേറെയും ഏഴ് പേരുണ്ടായിരുന്നു. ഞാൻ നേരെ ചെന്ന് പത്ത് മിനിറ്റോളം, എന്റെ ദേഷ്യം തീരും വരെ അവരെ അടിച്ചു. എന്റെ ഒരു കൈയിൽ ഡയറക്ടറും മറ്റൊരു കൈയിൽ സംവിധായകനും പിടിച്ചിട്ടുണ്ടായിരുന്നു, അത്രയ്ക്കും ദേഷ്യം വന്നു അന്ന്. എന്റെ കൂടെ ഉള്ളവരെ ഉപദ്രവിച്ചാൽ നോക്കി നിൽക്കാൻ എനിക്കാവില്ല’. സായ് ധൻഷികയുടെ വാക്കുകള്‍ ഇങ്ങനെ.

നടൻ വിശാലുമായുള്ള വിവാഹം വൈകുന്നതെന്തേ എന്ന ചോദ്യത്തോടും നടി പ്രതികരിച്ചു. നടികർ സംഘം ബിൽഡിങ്ങ് പണി പൂര്‍ത്തിയായ ശേഷമാകും വിവാഹമെന്നാണ് സായ് ധൻഷിക പറഞ്ഞത്. അഞ്ച് വർഷമായി വിശാലിന്റെ സ്വപ്നമാണതെന്നും ആ സ്വപ്നത്തെ തടുക്കാൻ ആർക്കെങ്കിലും കഴിയുമോ എന്നും ധൻഷിക ചോദിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News