വിവാഹ കാര്യത്തിൽ കടുത്ത നിലപാട് മയപ്പെടുത്തി സായ് പല്ലവി; “നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ” എന്ന് താരം!

Sai Pallavi Marriage

വിവാഹത്തോടുള്ള തന്റെ വിമുഖത തുറന്നുപറഞ്ഞിട്ടുള്ള തെന്നിന്ത്യൻ നടി സായ് പല്ലവി തന്റെ നിലപാടുകളിൽ മാറ്റം വരുത്തുന്നതായി സൂചന. മുൻപ് വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന് ഉറപ്പിച്ചു പറഞ്ഞിരുന്ന താരം, ഇപ്പോൾ “നടക്കുന്നുണ്ടെങ്കിൽ നടക്കട്ടെ” എന്ന നിലപാടിലേക്ക് മാറിയിരിക്കുകയാണ്.

താൻ കണ്ടിട്ടുള്ള വിവാഹബന്ധങ്ങളിൽ പലതും പങ്കാളികൾക്കിടയിലെ മേൽക്കോയ്മ പ്രകടമാക്കുന്നവയായിരുന്നുവെന്നും, തുല്യ പങ്കാളിത്തമുള്ള ബന്ധങ്ങൾ കാണാൻ സാധിക്കാത്തതാണ് വിവാഹത്തോടുള്ള വിമുഖതയ്ക്ക് കാരണമായതെന്നും സായ് പല്ലവി വെളിപ്പെടുത്തി. കല്യാണം കഴിച്ചവർ തന്നെ പലപ്പോഴും വിവാഹത്തിനെതിരെ സംസാരിക്കുന്നത് കേട്ടതും ഇത്തരമൊരു തീരുമാനമെടുക്കാൻ പ്രേരിപ്പിച്ചുവെന്ന് താരം കൂട്ടിച്ചേർത്തു.

ALSO READ : മലയാളി നടിയും സഹസംവിധായികയും ലഹരിമരുന്നുമായി ചെന്നൈയിൽ പിടിയിൽ

എന്നാൽ തന്റെ സഹോദരി പൂജ കണ്ണന്റെ വിവാഹത്തിന് ശേഷമാണ് പങ്കാളികൾക്ക് പരസ്പരം സ്നേഹിക്കാനും ഒപ്പം വളരാനും സാധിക്കുമെന്ന ബോധ്യം തനിക്കുണ്ടായതെന്ന് താരം പറയുന്നു. അനിയത്തിയുടെ ജീവിതം കണ്ടപ്പോൾ പങ്കാളികൾക്കിടയിലെ മനോഹരമായ ആത്മബന്ധത്തിൽ വിശ്വാസം വന്നു തുടങ്ങിയെന്നും, എന്നാൽ തന്റെ കാര്യത്തിൽ ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് ഉറപ്പില്ലെന്നും നടി വ്യക്തമാക്കി. എങ്കിലും വിവാഹ ജീവിതത്തെ പൂർണ്ണമായും തള്ളിക്കളയാതെ സാഹചര്യങ്ങൾക്കനുസരിച്ച് മുന്നോട്ട് പോകാനാണ് താരത്തിന്റെ ഇപ്പോഴത്തെ തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News