‘അതിന് ഞങ്ങൾ ഫ്രണ്ട്സ് ആയിരുന്നില്ലല്ലോ!’; ബയോപിക്കിന് പിന്നാലെ പരിണീതി ചോപ്രയെ അൺഫോളോ ചെയ്തതിൽ സൈന നെഹ്‌വാൾ

Saina Nehwal Instagram unfollow

ബാഡിമിന്റൺ താരം സൈന നെഹ്‌വാളിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ബോളിവുഡ് ചിത്രമായിരുന്നു ‘സൈന’. 2021ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ പരിണീതി ചോപ്രയാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. ഹൈദരാബാദിലെ ഒരു സാധാരണ പെൺകുട്ടിയിൽ നിന്ന് ലോക ഒന്നാം നമ്പർ ബാഡ്മിന്റൺ താരത്തിലേക്കും ഒളിമ്പിക് മെഡൽ ജേതാവിലേക്കുമുള്ള സൈനയുടെ യാത്രയാണ് ചിത്രം പറയുന്നത്.

അമോൽ ഗുപ്ത സംവിധാനം ചെയ്ത സൈനയ്ക്ക് മൊത്തത്തിൽ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും പരിണീതിയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടിരുന്നു. ഇപ്പോഴിതാ ചിത്രം പുറത്തിറങ്ങി വർഷങ്ങൾക്ക് ശേഷം, സൈന വീണ്ടും സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധാകേന്ദ്രമായിരിക്കുകയാണ്. സൈന ആദ്യം പരിണീതിയെ ഇൻസ്റ്റ​ഗ്രാമിൽ ഫോളോ ചെയ്തിരുന്നെങ്കിലും, പരിണീതി സൈന നെഹ്‌വാളിനെ തിരിച്ച് ഫോളോ ചെയ്യുന്നില്ലെന്ന് ആരാധകർ കണ്ടെത്തിയതോടെയാണ് ചർച്ചകൾ തുടങ്ങിയത്. പിന്നീട് താരങ്ങൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെക്കുറിച്ചു വരെ ഓൺലൈൻ ഊഹാപോഹങ്ങൾക്ക് ഉയർന്നുവന്നു.

ALSO READ: വിടവാങ്ങിയെങ്കിലും വീണ്ടും വരുന്നു ആ ചിരി വിസ്മയം;ശ്രീനിവാസനെ ഒരിക്കൽ കൂടി ബിഗ് സ്ക്രീനിൽ കാണാൻ ഒരുങ്ങി മലയാളികൾ

അടുത്തിടെ ഒരു അഭിമുഖത്തിൽ സൈന തന്നെ ഇക്കാര്യത്തിൽ പ്രതികരണം നടത്തുകയും ചെയ്തിരുന്നു. ഇത്തരം ഫോളോ-അൺഫോളോ സംസാരം താൻ ഒരിക്കലും ശ്രദ്ധിച്ചിട്ടില്ലെന്നും വ്യക്തിപരമായ ഒരു പ്രശ്‌നവും ഇതിൽ ഉൾപ്പെട്ടിട്ടില്ലെന്നും സൈന പറഞ്ഞു.

“ സത്യത്തിൽ, ഞാൻ ഇതൊന്നും ശ്രദ്ധിച്ചിരുന്നില്ല. പരിശീലനം, ടൂർണമെന്റുകൾ, പരിപാടികൾ എന്നിവയുമായി ഞാൻ വളരെ തിരക്കിലായിരുന്നു, ഇത്തരം ഊഹാപോഹങ്ങൾ ശ്രദ്ധിക്കാൻ എനിക്ക് സമയം ഉണ്ടായിരുന്നില്ല. ഞങ്ങൾ ഒരിക്കലും സുഹൃത്തുക്കളായി മാറിയിരുന്നില്ല. കുറച്ച് സെഷനുകളിൽ, എന്റെ ജീവിതത്തിൽ എന്താണ് ചെയ്തതെന്ന് അവരോട് സംസാരിക്കുക മാത്രമാണ് ചെയ്തത്, അതിനിടയിൽ ഞങ്ങൾക്കിടയിൽ സൗഹൃദം വളർന്നതായി തോന്നിയിരുന്നില്ല, സൈന വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട ജോലികളിൽ മാത്രമായിരുന്നു ഇടപെടൽ എന്നും അതിൽ കൂടുതലൊന്നും ഇല്ലെന്നും സൈന നെഹ്‌വാൾ വിശദീകരിച്ചു. ജനുവരി 30 മുതലാണ് സൈന പരിണീതി ചോപ്രയെ ഇൻസ്റ്റഗ്രാമിൽ അൺ ഫോളോ ചെയ്തതെന്നാണ് വിവരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News