
വമ്പൻ ചിത്രങ്ങൾക്കിടയിൽ എത്തി ബോളിവുഡ് ബോക്സ് ഓഫീസിൽ തരംഗമായ ഹിന്ദി റോമാന്‍റിക് ചിത്രം സയ്യാരാ ഒടിടിയിൽ സ്ട്രീമിംഗ് ആരംഭിച്ചു. പുതുമുഖ നായികാ നായകന്മാരുമായി എത്തിയ ചിത്രം, ആഗോള തലത്തിൽ 500 കോടി രൂപയിലധികമാണ് കൊയ്‌തത്. തിയറ്ററിൽ മിസ് ആയവർക്കും, വീണ്ടും കാണാൻ കാത്തിരുന്നവർക്കുമായി നെറ്റ്ഫ്ലിക്സ് ഇന്നലെ മുതൽ സിനിമയുടെ ഡിജിറ്റൽ സ്ട്രീമിങ് ആരംഭിച്ചു.
സിനിമയിലെ ഗാനങ്ങൾക്കും ദൃശ്യവിരുന്നിനും വമ്പൻ കയ്യടിയാണ് ആരാധകരിൽ നിന്നും ലഭിച്ചത്. യാഷ്‌രാജ് ഫിലിംസ് നിർമിച്ച് മോഹിത് സൂരി സംവിധാനം ചെയ്ത് അഹാൻ പാണ്ഡെ, അനീറ്റ് പദ്ദ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ സിനിമ ഇതോടെ സെൻസേഷണൽ ഹിറ്റ് ആയി മാറുകയായിരുന്നു.
ALSO READ; ബോക്സോഫീസ് തകര്‍ത്ത് മുന്നേറി ശിവകാര്‍ത്തികേയൻ്റെ ‘മദ്രാസി’: രണ്ടാഴ്ച കൊണ്ട് എത്ര നേടി?
ബോളിവുഡിലെ താരപരിവേഷം അണിഞ്ഞെത്തിയ ബിഗ്ബജറ്റ് സിനിമകളെ ഒന്നാകെ നിഷ്പ്രഭമാക്കി കൊണ്ടായിരുന്നു ബോക്സ് ഓഫീസിലെ ‘സയ്യാരാ’യുടെ തേരോട്ടം. നൂറ് കോടിക്ക് മേൽ ബജറ്റിൽ എത്തിയ സൂപ്പർ സ്റ്റാർ ചിത്രങ്ങളായ സൽമാൻ ഖാന്‍റെ സിക്കന്ദർ, അക്ഷയ് കുമാർ ചിത്രങ്ങളായ കേസരി ചാപ്റ്റർ 2, ഹൗസ്ഫുൾ 5 തുടങ്ങിയ സിനിമകളെയാണ് 45 കോടിയിലെത്തിയ ‘സയ്യാര’ ബോക്സ് ഓഫീസ് റണ്ണിൽ ഓടിത്തോൽപിച്ചത്. ആഷിഖി 2 അടക്കമുള്ള സിനിമകളിലൂടെ പ്രശസ്തനായ സംവിധായകനാണ് മോഹിത് സൂരി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

