തിയേറ്ററുകളെ ഇളക്കിമറിച്ച ‘സയ്യാരാ’ വീണ്ടും വരുന്നു; റീ-റിലീസ് വാലൻ്റൈൻസ് ഡേ പ്രമാണിച്ച്

Saiyaara re-release

മോഹിത് സൂരിയുടെ സംവിധാനത്തിൽ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ റൊമാന്റിക് ചിത്രമായിരുന്നു ‘സയ്യാരാ’. 2025ലെ ബോളിവുഡിലെ ഏറ്റവും വലിയ വിജയങ്ങളിലൊന്നായി മാറാനും ഈ ചിത്രത്തിനായി. ഇപ്പോഴിതാ വാലന്റൈൻസ് ഡേയ്ക്ക് മുന്നോടിയായി ‘സയ്യാരാ’ വീണ്ടും തിയേറ്ററുകളിലേക്ക് എത്താൻ പോവുകയാണെന്നാണ് പുറത്തു വരുന്ന റിപ്പോർട്ടുകൾ.

റീ-റിലീസ് സംബന്ധിച്ച് നിർമാതാക്കളായ യാഷ് രാജ് ഫിലിംസ് (YRF) ഇതുവരെ ഔദ്യോഗിക പ്രഖ്യാപനമൊന്നും നടത്തിയിട്ടില്ല. എങ്കിലും ഇന്ത്യയിലെ ഒന്നിലധികം നഗരങ്ങളിലെ BookMyShow-യിൽ നിലവിൽ ചിത്രത്തിന്റെ പ്രദർശന സമയങ്ങൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. തിയേറ്റർ ലിസ്റ്റിംഗുകൾ പ്രകാരം മുംബൈ, ദില്ലി, ബെംഗളൂരു, പൂനെ എന്നിവിടങ്ങളിൽ വാലന്റൈൻസ് വീക്കിൽ ‘സയ്യാരാ’ പ്രദർശനത്തിനെത്തും.

ALSO READ: ‘2014 ൽ എത്തി പ്രധാ മന്ത്രിയെ മാറ്റും’; ജീവിതത്തിൽ തിരികെ പോകാനുള്ള അവസരത്തിൽ തനിക്ക് ചെയ്യാനുള്ള കാര്യം പറഞ്ഞ് നടൻ കിഷോർ

കഴിഞ്ഞ വർഷം ജൂലൈയിലാണ് ഈ ചിത്രം തിയേറ്ററുകളിലെത്തിയത്. പുതുമുഖങ്ങളായ അഹാൻ പാണ്ഡെയും അനീത് പദ്ദയും ആയിരുന്നു ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ലോകമെമ്പാടുമായി 577 കോടി രൂപയുടെ കളക്ഷൻ ചിത്രം വാരിക്കൂട്ടി. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രവും ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ പ്രണയ ചിത്രവുമായി മാറാനും സയ്യാരക്കായി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News