
2018-ലെ പ്രളയകാലത്ത് നടൻ മമ്മൂട്ടി ദുരിതാശ്വാസ ക്യാമ്പ് സന്ദർശിച്ചപ്പോഴുണ്ടായ വികാരനിർഭരമായ ഓർമ്മകൾ പങ്കുവെച്ച് മന്ത്രി സജി ചെറിയാൻ. എല്ലാം നഷ്ടപ്പെട്ട് മാനസികമായി തകർന്നിരുന്ന ആളുകൾക്കിടയിലേക്ക് മമ്മൂട്ടി എത്തിയതോടെ ക്യാമ്പിന്റെ അന്തരീക്ഷം തന്നെ മാറിയെന്ന് മന്ത്രി പറഞ്ഞു. കൈരളി ന്യൂസിന്റെ മന്ത്രിമാരുമായുള്ള പ്രത്യേക സംവാദ പരിപാടിയായ പബ്ലിക്ക് ഓഡിറ്റിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രളയത്തിൽ വീടും വീട്ടുപകരണങ്ങളും കന്നുകാലികളും വാഹനങ്ങളും നഷ്ടപ്പെട്ട്, എന്ത് ചെയ്യണമെന്നറിയാതെ സങ്കടത്തിലും നിലവിളിയിലുമായിരുന്നു ക്യാമ്പിലെ ആളുകൾ കഴിഞ്ഞിരുന്നത്. ആ സമയത്താണ് മലയാളത്തിന്റെ അഭിമാനമായ മമ്മൂട്ടി അവിടേക്ക് എത്തിയത്. അദ്ദേഹത്തിന്റെ ആ വരവ് ഒരു “ഒന്നൊന്നര വരവായിരുന്നു” എന്നാണ് മന്ത്രി വിശേഷിപ്പിച്ചത്.
ALSO READ: ‘നല്ലത് മാത്രമേ സംഭവിക്കൂ!’; വിവാഹമോചന വാർത്തകൾക്കിടയിൽ ആദ്യമായി പ്രതികരിച്ച് നടൻ വിജയ്
മമ്മൂട്ടിയെ കണ്ടതോടെ ആളുകൾ ആവേശഭരിതരാവുകയും അദ്ദേഹത്തിന് ചുറ്റും കൂടുകയും ചെയ്തു. അതോടെ അതുവരെ അവിടെ നിലനിന്നിരുന്ന കടുത്ത മാനസിക പിരിമുറുക്കം ഇല്ലാതായെന്നും ക്യാമ്പിന്റെ മൂഡ് തന്നെ മാറിയെന്നും മന്ത്രി ഓർത്തെടുത്തു. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് ആശ്വാസം പകരാൻ എത്തിയ ആ മനുഷ്യനെ തനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലെന്നും സജി ചെറിയാൻ കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


