‘ഫാല്‍ക്കെ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരം’; മോഹന്‍ലാലിനെ അഭിനന്ദിച്ച് മന്ത്രി സജി ചെറിയാൻ

mohanlal-phalke-award-saji-cheriyan

മോഹൻലാലിന് ലഭിച്ച ഫാൽക്കെ പുരസ്‌കാരം മലയാള സിനിമയ്ക്കും കേരളത്തിനും ലഭിച്ച വലിയ അംഗീകാരമാണെന്ന് മന്ത്രി സജി ചെറിയാൻ. മികച്ച നടന്‍, മികച്ച നിര്‍മാതാവ്, ഗായകന്‍ തുടങ്ങി സിനിമയുടെ വിവിധ മേഖലകളില്‍ അദ്ദേഹം നല്‍കിയ സംഭാവനകള്‍ ഇന്ത്യന്‍ സിനിമയുടെ വളര്‍ച്ചക്ക് നിര്‍ണായകമായി. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാലിന് ലഭിച്ചതില്‍ അതിയായ സന്തോഷവും അഭിമാനവുമുണ്ടെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

45 വര്‍ഷത്തിലേറെ നീണ്ട തന്റെ അഭിനയ ജീവിതത്തിലൂടെ, ഓരോ മലയാളിയുടെയും ഹൃദയത്തില്‍ സ്ഥാനം നേടിയ ഒരു കലാകാരനാണ് അദ്ദേഹം. സാധാരണക്കാരനായ ഒരു വ്യക്തിയില്‍ നിന്ന് വിശ്വവിഖ്യാതനായ നടനിലേക്കുള്ള അദ്ദേഹത്തിന്റെ വളര്‍ച്ച, കഠിനാധ്വാനത്തിന്റെയും അര്‍പ്പണബോധത്തിന്റെയും ഉത്തമ ഉദാഹരണമാണ്.

Read Also: ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം മോഹൻലാലിന്

അന്താരാഷ്ട്ര നിലവാരമുള്ള സിനിമകള്‍ക്ക് കേരളം എന്നും നല്‍കിയ പിന്തുണയുടെയും ഇവിടെയുള്ള കലാകാരന്മാരുടെ പ്രതിഭയുടെയും തിളക്കമാര്‍ന്ന പ്രതീകമാണ് ഈ അവാര്‍ഡ്. കേരളത്തിന്റെ സാംസ്‌കാരിക വകുപ്പ് മന്ത്രി എന്ന നിലയില്‍, ഈ ചരിത്ര നേട്ടത്തില്‍ മോഹന്‍ലാലിനെ എന്റെയും, കേരള ജനതയുടെയും പേരില്‍ ഹാര്‍ദമായി അഭിനന്ദിക്കുന്നുവെന്നും സജി ചെറിയാൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News