ഹാസ്യവേഷങ്ങളില്‍ പ്രേക്ഷകരുടെ പ്രിയതാരം; ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു

Satish Shah

പ്രശസ്ത ബോളിവുഡ് താരം സതീഷ് ഷാ അന്തരിച്ചു. 74 വയസായിരുന്നു.വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്നാണ് അന്ത്യം. ഇന്‍സ്റ്റഗ്രാമിലൂടെ സംവിധാകയന്‍ അശോക് പണ്ഡിറ്റാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്.

വീട്ടില്‍ നിന്നും ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേക്ക് ഇന്നലെയാണ് മാറ്റിയത്. അടുത്തിടെയായി വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടത്തിയിരുന്നു. സാരാഭായ് sv സാരാഭായ് എന്ന പരമ്പരയിലൂടെ താരം ഏറെ പ്രേക്ഷക ശ്രദ്ധയാര്‍ജിച്ചിരുന്നു. പരമ്പരയിലെ കഥാപാത്രം ഇന്ത്യന്‍ ടിവിയിലെ എക്കാലത്തെയും മികച്ച ഹാസ്യ പ്രകടനങ്ങളില്‍ ഒന്നായി കണക്കാക്കപ്പെടുന്നു.

Also read – ‘കഴിഞ്ഞ 10 കൊല്ലം കൊണ്ട് കേരളത്തിൽ വരുന്ന മാറ്റത്തിന് ഒരു തുടർച്ചയുണ്ട്, കാൽപ്പനിക സൗന്ദര്യമില്ലാത്തതിനാൽ ശ്രദ്ധിച്ചിരിക്കില്ല’: പ്രൊഫ. സച്ചിദാനന്ദന് മറുപടിയുമായി ​ഗോപകുമാർ മുകുന്ദൻ

മേം ഹൂ നാ, കൽ ഹോ ന ഹോ,ഓം ശാന്തി ഓം, ഹം സാത്ത്-സാത്ത് ഹേ, കഭി ഹം കഭി നാ, ദിൽവാലെ ദുൽഹനിയ ലേ ജായേംഗേ, തുടങ്ങിയ ഹിറ്റ് സിനിമകളിൽ അദ്ദേഹം വേഷമിട്ടിട്ടുണ്ട്. 

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News