ഡെലൂലു നിങ്ങളുടെ വീട്ടിലേക്കുമെത്തുന്നു: സർവം മായ ഓടിടിയിലേക്ക്; എവിടെ കാണാം?

sarvam maya ott release date and platform

മലയാളികളുടെ പ്രിയതാരം നിവിൻ പോളിയുടെ വമ്പൻ കംബാക്കിനാണ് കഴിഞ്ഞ വർഷം ഡിസംബർ സാക്ഷ്യം വഹിച്ചത്. ഹിറ്റ് കൂട്ടുകെട്ടായ നിവിൻ – അജു കോംബോയിൽ അഖിൽ സത്യനൊരുക്കിയ ‘സർവ്വം മായ’ മലയാളികൾ തിയറ്ററുകളിൽ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. ബോക്സോഫീസിൽ വൻവിജയമായ ചിത്രം നിവിന് കരിയറിലെ ആദ്യത്തെ 100 കോടിയും നേടിക്കൊടുത്തു. 131 കോടി രൂപയാണ് ആഗോള കളക്ഷനിലൂടെ ചിത്രം നേടിയത്.

തിയറ്ററിലെ വിജയകരമായ ജൈത്രയാത്ര കഴിഞ്ഞ സിനിമ ഇതാ ഓടിടിയിലേക്കും എത്തുകയാണ്. കണ്ടവർക്ക് വീണ്ടും കണ്ട് ആസ്വദിക്കാനും, ബിഗ് സ്‌ക്രീനിൽ മിസ് ആയവർക്ക് വീട്ടിൽ ഇരുന്ന് തന്നെ കുടുംബ സമേതം കാണാനുമു‍ള്ള അവസരമാണ് ഒരുങ്ങുന്നത്.

ALSO READ; കണ്ടെടോ ഞങ്ങളാ പ‍ഴയ ലാലേട്ടനെ! താടിയെടുത്ത് കലക്കൻ ലുക്കിൽ മോഹൻലാൽ, ആഘോഷമാക്കി ആരാധകർ

സിനിമയിൽ നിവിന്‍റെ കഥാപാത്രത്തേക്കാൾ ആരാധകരുടെ മനം കവർന്ന കഥാപാത്രമായിരുന്നു ഡെലൂലു. ഈ ക്യൂട്ട് പ്രേതത്തെ അവതരിപ്പിച്ച റിയ ഷിബുവിന്റെ വീഡിയോയിലൂടെയാണ് സിനിമയുടെ ഓടിടി റിലീസ് ഡേറ്റ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്. ജനുവരി 30 ന് ജിയോ ഹോട്ട്സ്റ്റാറിലൂടെയാണ് സിനിമ നിങ്ങളുടെ കയ്യിലെ കുഞ്ഞുസ്ക്രീനുകളിലേക്ക് എത്തുന്നത്.

ജെൻ സിയും 90s കിഡ്‌സുമൊക്കെ തിയറ്ററിൽ ഒരുപോലെ ആസ്വദിച്ച സിനിമ ഡിജിറ്റൽ സ്ട്രീമിങ്ങിന് എത്തുമ്പോഴും ആരാധകരും കുടുംബ പ്രേക്ഷകരും ഒകെ ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് അണിയറ പ്രവർത്തകർ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News