ഫ്രണ്ട്‌സും ബിഗ് ബാങ് തിയറിയും നെറ്റ്‌ഫ്ലിക്‌സിൽ നിന്ന് പടിയിറങ്ങുന്നു; ലിസ്റ്റിലെ മറ്റു ചിത്രങ്ങൾ ഇതാ

series-and-movies-leaving-netflix

നെറ്റ്‌ഫ്ലിക്‌സിൽ സിനിമ കാണുക എന്നത് പലരുടെയും ഹോബി ആണ്. നമ്മുടെ പല പ്രിയപ്പെട്ട ചിത്രങ്ങളും അത് നമുക്ക് കട്ടി തരാറുണ്ട്. എന്നാൽ അവയിൽ ചിലതിനെ ഇനി കാണാൻ സാധിക്കില്ല. 2025 അവസാനിക്കുന്നതോടെ നിരവധി ജനപ്രിയ സീരീസുകളും സിനിമകളും അപ്രത്യക്ഷമാകാൻ ഒരുങ്ങുകയാണ്.

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആരാധകരുള്ള ‘ഫ്രണ്ട്‌സ്’ (Friends) എന്ന വിഖ്യാത സിറ്റ്‌കോം അതിൽ ഒന്നാണ്. ഇത് ഡിസംബർ 30-ഓടെ നെറ്റ്‌ഫ്ലിക്‌സിനോട് വിടപറയുമെന്നാണ് ഔദ്യോഗിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള ഏഷ്യൻ രാജ്യങ്ങളിലും യൂറോപ്പിലും ഇതിന്റെ സ്ട്രീമിംഗ് അവസാനിപ്പിക്കും.

ALSO READ: ഇന്ത്യയിലെ ഏറ്റവും ധനികനായ നടനെ അറിയാമോ? ബില്യൺ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നടനും ഇദ്ദേഹം തന്നെ; സ്ഥാനം നിലനിർത്തി ഷാരൂഖ് ഖാൻ

ലിസ കുഡ്രോവ്, ഡേവിഡ് ഷ്വിമ്മർ, ജെന്നിഫർ ആനിസ്റ്റൺ തുടങ്ങിയവർ തകർപ്പൻ പ്രകടനം കാഴ്ചവെച്ച ‘ഫ്രണ്ട്‌സ്’ 1994 മുതൽ 2004 വരെ എൻബിസിയിലൂടെയാണ് പുറത്തിറങ്ങിയതെങ്കിലും നിരവധിപ്പേരാണ് ഇന്നും ഈ സീരിസ് കണ്ടുകൊണ്ടിരിക്കുന്നത്. 2020-ൽ സ്ട്രീമിംഗ് അവകാശം എച്ച്‌ബിഒ മാക്‌സ് (HBO Max) സ്വന്തമാക്കിയതിനെത്തുടർന്ന് യുഎസിൽ ഇത് നെറ്റ്‌ഫ്ലിക്‌സിൽ നിന്ന് നീക്കം ചെയ്തിരുന്നു. സമാനമായ കാരണങ്ങളാൽ ഇപ്പോൾ ഇന്ത്യയിലും യുകെയിലും സ്ട്രീമിംഗ് നിർത്തലാക്കുകയാണ്.

‘ഫ്രണ്ട്‌സിനൊപ്പം’ തന്നെ മറ്റൊരു സൂപ്പർഹിറ്റ് സീരീസായ ‘ദ ബിഗ് ബാങ് തിയറിയും’ (The Big Bang Theory) ഡിസംബർ 30-ന് നെറ്റ്‌ഫ്ലിക്‌സിൽ നിന്ന് നീക്കം ചെയ്യും. ബോളിവുഡ് പ്രേമികൾക്ക് നിരാശ നൽകിക്കൊണ്ട് ‘ദിൽ ചാഹ്താ ഹേ’, ‘ദിൽ ദഡക്നേ ദോ’, ‘ലക്ഷ്യ’, ‘റോക്ക് ഓൺ’ തുടങ്ങിയ സിനിമകൾ ഡിസംബർ 28-ഓടെ സ്ട്രീമിംഗ് അവസാനിപ്പിക്കും.

പടിയിറങ്ങുന്ന മറ്റു ചിത്രങ്ങൾ ഇതാ

ഡിസംബർ 28: ടോക്കിയോ റിവഞ്ചേഴ്സ്, കാർത്തിക് കാളിങ് കാർത്തിക്, സീക്രട്ട് റോയൽ ഇൻസ്പെക്ടർ ആൻഡ് ജോയ്.
ഡിസംബർ 31: ദ അമേസിങ് സ്പൈഡർമാൻ, ഷാഡോ ഹണ്ടേഴ്സ്, എറിൻ ബ്രോക്കോവിച്.
ജനുവരി 1-8: വെയർ ദ ക്രോഡാഡ്സ് സിങ് (ജനുവരി 1), ദ മമ്മി (ജനുവരി 2), ലിഗർ (ജനുവരി 4), സ്റ്റാർ ട്രെക് സീരീസുകൾ (ജനുവരി 8).
ജനുവരി പകുതിയോടെ: ഫോറസ്റ്റ് ഗംപ്, കുങ്ഫു പാണ്ട 4 (ജനുവരി 14), വെനം: ദ ലാസ്റ്റ് ഡാൻസ് (ജനുവരി 24)

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News