
മലയാള സിനിമയിലെ ക്ലാസിക് പ്രണയചിത്രമായ ‘പവിത്ര’ത്തിലെ “ശ്രീരാഗമോ…” എന്ന ഗാനം കേൾക്കാത്ത മലയാളികളുണ്ടാകില്ല. എന്നാൽ ഈ പാട്ടിന്റെ കമ്പോസിങ് വേളയിൽ സംഗീത സംവിധായകൻ ശരത് അനുഭവിച്ച കൺഫ്യൂഷനും, ഒടുവിൽ ആ പാട്ട് ഒരു മാസ്റ്റർപീസായി മാറിയതുമായ അനുഭവങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ
ചിത്രത്തിന്റെ സംവിധായകൻ പി.കെ. രാജീവ്നാഥ് പാട്ടിന്റെ സാഹചര്യം വിശദീകരിച്ചപ്പോൾ ശരത് ആകെ ആശയക്കുഴപ്പത്തിലായി. പട്ടാളത്തിൽ നിന്ന് ഇടയ്ക്കിടെ ലളിതമ്മയെ കാണാൻ വരുന്ന സി.ഐ പോളിന്റെ കാര്യം വരെ ആ സിറ്റുവേഷനിൽ ഉണ്ടായിരുന്നു. ഇത് ഏത് രീതിയിൽ സംഗീതം ചെയ്യണമെന്ന് അറിയാതെ പകച്ചുപോയ നിമിഷമായിരുന്നു അത്. അന്ന് 19 വയസ്സ് മാത്രമായിരുന്നു ശരത്തിന്റെ പ്രായം.
ALSO READ : ‘ബോഡി ഷെയിമിങ് ആദ്യമൊക്കെ നന്നായി വിഷമിപ്പിച്ചു പക്ഷെ പിന്നീടത് പ്രചോദനമായി’; നന്ദി പറഞ്ഞ് ഇഷാനി കൃഷ്ണ
ചിത്രത്തിൽ തിലകന്റെ അയൽക്കാരനായി അഭിനയിക്കേണ്ടിയിരുന്നത് ജഗതി ശ്രീകുമാർ ആയിരുന്നു (പിന്നീട് അത് ശ്രീനിവാസനിലേക്ക് മാറി). ആ കഥാപാത്രം വലിയൊരു ക്ലാസിക്കൽ സംഗീത ഭ്രാന്തനാണെന്നും, എപ്പോഴും കീർത്തനങ്ങൾ പാടിക്കൊണ്ടാണ് വരുന്നതെന്നും രാജീവ്നാഥ് പറഞ്ഞതാണ് ശരത്തിന് ലഭിച്ച ‘സ്പാർക്ക്’.
“ത്യാഗരാജ സ്വാമികളുടെ ‘പക്കല നിലപടി’ എന്ന കീർത്തനമാണ് ‘ശ്രീരാഗമോ’ എന്ന പാട്ടിന് എനിക്ക് പ്രചോദനമായത്. കൂടാതെ എന്റെ ഗുരുനാഥൻ ചെയ്ത ഒരു അഷ്ടപതിയും എന്നെ സ്വാധീനിച്ചിട്ടുണ്ട്,” – ശരത് പറഞ്ഞു.
ALSO READ : “ആ ഈഗോ ഞാൻ തകർത്തു, അതുകൊണ്ടാണ് തമിഴിലേക്ക് പോയത്!”; നായകന്മാരുടെ ഈഗോയെക്കുറിച്ച് തുറന്നടിച്ച് ഉർവശി
ഈ പാട്ടിന്റെ ഷൂട്ടിംഗിനെക്കുറിച്ച് ശരത് പറഞ്ഞത് ഏറെ രസകരമാണ്. പാട്ടിലെ സങ്കീർണ്ണമായ സ്വരങ്ങൾക്കൊപ്പം പടവലങ്ങ അരിയുന്ന രംഗം കണ്ടപ്പോൾ ശരത് തമാശയായി ചോദിച്ചു, “എടാ മോനെ, ഞാൻ ഈ കഷ്ടപ്പെട്ട് പാടിയ സ്വരങ്ങൾക്ക് അവിടെ പടവലങ്ങ അരിയുകയാണോ?”. എന്നാൽ ആ പടവലങ്ങ അരിയുന്നതിന് പോലും ഒരു താളമുണ്ടായിരുന്നുവെന്നും അത് വളരെ മനോഹരമായാണ് ചിത്രീകരിച്ചിരിക്കുന്നതെന്നും അദ്ദേഹം ഓർത്തെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

