ഇന്ത്യയിലെ ഏറ്റവും ധനികനായ നടനെ അറിയാമോ? ബില്യൺ പട്ടികയിൽ ഇടം നേടുന്ന ആദ്യ ഇന്ത്യൻ നടനും ഇദ്ദേഹം തന്നെ; സ്ഥാനം നിലനിർത്തി ഷാരൂഖ് ഖാൻ

sharukh khan billionair

ഇന്ത്യയിലെ ഏറ്റവും ധനികനായ നടനെന്ന പട്ടികയിൽ സ്ഥാനം നിലനിർത്തി കിം​ഗ് ഖാൻ ഷാരൂഖ് ഖാൻ. ഹുറുണ്‍ ഇന്ത്യ റിച്ച് ലിസ്റ്റ് 2025 പ്രകാരമാണ് ഈ വർഷത്തെ ഏറ്റവും ധനികനായ നടനായി ഷാരൂഖ് മാറിയത്. ഇതോടെ ഈ വർഷം ബില്യണെയർ ക്ലബിലും നടൻ ഇടം പിടിച്ചു. ഷാരൂഖിന്റെ ആകെ ആസ്തി 1.4 ബില്യണ്‍ ഡോളറാണ്, അതായത് 12,490 കോടി രൂപ. ഇന്ത്യയിൽ നിന്നും ബില്യണെയർ പട്ടികയിൽ ഇടം പിടിക്കുന്ന ആദ്യ നടൻ കൂടിയാണ് ഇദ്ദേഹം.

ഇതിൽ ഏറ്റവും വലിയ പ്രത്യേകതയെന്തെന്നാൽ ഈ വർഷം താരത്തിൻ്റേതായ സിനിമകൾ ഒന്നും തന്നെ തീയേറ്ററുകളിൽ വന്നില്ലെന്നതാണ്. 2025 ൽ സിനിമകൾ റിലീസ് ചെയ്യാതെ തന്നെ താരം പട്ടികയിൽ ഇടം പിടിച്ചതിൻ്റെ അത്ഭുതത്തിലാണ് ആരാധകരും.

Also read; രൺബീറിനെ തകർത്ത് രൺവീർ: ‘അനിമലി’ന്‍റെ ബോക്സ് ഓഫീസ് കളക്ഷൻ തകർത്ത് ടോപ് 10-ൽ ഇടംപിടിച്ച് ‘ധുരന്ധർ’

താരത്തിന് റെഡ് ചില്ലീസ് എന്റര്‍ടൈന്‍മെന്റ് എന്ന പ്രൊഡക്ഷന്‍ ഹൗസ് കൂടിയുണ്ട്. ഇതിന് പുറമ ഐപിഎൽ ടീമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിലെ നിക്ഷേപങ്ങളും സമ്പത്തിന് കാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News