
ജീവിതത്തിലെ ചെറിയ പ്രതിസന്ധിഘട്ടങ്ങളിൽ പോലും കാലിടറുന്നവരാണ് നമ്മളിൽ ഭൂരിഭാഗം പേരും, എന്നാൽ തന്റെ ജീവിതത്തോട് പൊരുതി ജീവിതം നയിക്കുന്ന വീണ ദേവിയെന്ന 52 -കാരിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ ചർച്ചാ വിഷയം. ശരീരത്തിന്റെ പകുതി ഭാഗവും പക്ഷാഘാതത്താൽ തളർന്നു പോയ ഇവർ അത് വക വയ്ക്കാതെയാണ് ഡെലിവറി ഏജന്റായി ജോലി ചെയ്യുന്നത്.
മോഡലായ മല്ലിക അറോറ സോഷ്യൽ മീഡിയയിൽ പങ്കുവച്ച വീഡിയോയിലൂടെയാണ് വീണയുടെ കഥ പുറം ലോകമറിഞ്ഞത്. പക്ഷാഘാതത്തിനു പോലും തളർത്താനാവാത്ത വീണ ദേവി കഴിഞ്ഞ വർഷം ജൂൺ മുതൽ സെപ്റ്റോയുടെ ഡെലിവറി ഏജന്റായി ജോലി ചെയ്തു വരികയാണ്.
ALSO READ : “സമയമായി, കയറൂ…”: വരനെ നോക്കി തമാശ പറഞ്ഞ് ഡ്രൈവിംഗ് സീറ്റിലേക്ക് നവവധു ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
പുറത്തു വന്ന വീഡിയോയായിൽ മല്ലിക അറോറയുടെ ചോദ്യങ്ങൾക്ക് വേണ ദേവിയുടെ ചോദ്യങ്ങൾക്ക് ചിരിച്ചുകൊണ്ട് ഉത്തരം നൽകുന്നതായി കാണാം, എന്ത് ജോലിയാണ് ചെയ്യുന്നത് എന്ന ചോദ്യത്തിന് താൻ ഊന്നു വടിയുടെ സഹായത്തോടെ സ്കൂട്ടറിൽ സെപ്റ്റോ ഓർഡറുകൾ വിതരണം ചെയ്യുന്നു എന്ന് പറയുന്ന വീണ ദേവി തുടർന്നുള്ള മല്ലിക അറോറയുടെ ചോദ്യങ്ങൾക്ക് മറുപടിയായി അവരുടെ ശാരീരിക അവസ്ഥയെ കുറിച്ചും വിശദീകരിയ്ക്കുന്നുണ്ട്.
ALSO READ : ‘ഇഡലി’ മുതൽ ‘കൊഴുക്കട്ട’ വരെ; ഇന്ത്യക്കാർ ഏറ്റവും കൂടുതൽ തെരഞ്ഞ വിഭവങ്ങളുടെ ലിസ്റ്റ് പുറത്തു വിട്ട് ഗൂഗിൾ
അവർ ഡെലിവർ ചെയ്യുന്നത് കേവലം ഓർഡറുകൾ മാത്രമല്ല മറിച്ച് പ്രചോദനം കൂടിയാണെന്നാണ് മല്ലിക അറോറ ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച വീഡിയോയിൽ പറയുന്നത്. വീണയുടെ ആത്മധൈര്യത്തെ പ്രശംസിച്ചുകൊണ്ട് അനവധി ലൈക്കുകളും കമന്റുകളും ആണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. സെപ്റ്റോയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ട് പ്രൗഡ് ഓഫ് ഹർ എന്നാണ് വീഡിയോയ്ക്ക് കമന്റ് ചെയ്തിരിക്കുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


