
മലയാളികൾക്കായി നിരവധി കഥാപാത്രങ്ങളെ തന്മയത്വത്തോട് കൂടി അവതരിപ്പിച്ച താരമാണ് ഷൈൻ ടോം ചാക്കോ. അഭിനയത്തിൽ താരം പുലി ആണെങ്കിലും ക്ലാസിക്കൽ ഡാന്‍സ് അവതരിപ്പിക്കുന്നതിൽ ആള് കില്ലാഡി ആണെന്ന് പലർക്കും ഇപ്പോഴാണ് മനസിലായത്. ‘അലൈപായുതേ കണ്ണാ’ എന്ന ഗാനത്തിന് ചുവടുവയ്ക്കുന്ന താരത്തിന്റെ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഷൈൻ സുഹൃത്ത് ബ്ലെസിയ്ക്കൊപ്പം ചുവടുവയ്ക്കുന്നത് ആണ് വീഡിയോയിലുള്ളത്.
‘കാലുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടിയാണ് ഞങ്ങൾ നൃത്തം ചെയ്തത്’ എന്ന അടിക്കുറിപ്പോടെയാണ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുഡി തുടങ്ങിയ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ പഠിച്ചിട്ടുള്ള നർത്തകനാണ് ഷൈൻ എന്നും ബ്ലെസി വിഡിയോയ്ക്ക് താഴെ കുറിച്ചു.
ALSO READ: തീയറ്ററുകളിൽ നിറഞ്ഞാടിയ ആ ചിത്രങ്ങൾ ഇതാ ഒടിടിയിലേക്ക്; ഈ ആഴ്ച എത്തുന്ന ചിത്രങ്ങൾ അറിയാം
വീഡിയോ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. വലിയ ആരാധക ശ്രദ്ധയാണ് വിഡിയോയ്ക്ക് ലഭിക്കുന്നത്. ‘നിങ്ങൾ ഇങ്ങനെ പൊളിയാണ്’, ‘നന്നായി ചെയ്തു’, ‘സൂപ്പർ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ. ഷൈൻ ഡാൻസിലും പുലിയായിരുന്നോ എന്നാണ് പലരും കമന്റുകളിലൂടെ ചോദിക്കുന്നത്. അതിനു മറുപടിയായി ഷൈൻ നൃത്തം പഠിച്ചിട്ടുണ്ടെന്ന് ചില ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

