
മലയാളികള്‍ക്ക് ഇഷ്ടപ്പെട്ട നടനാണ് ഷൈന്‍ ടോം ചാക്കോ. ഓടി നടന്ന് ഇന്റര്‍വ്യൂ നല്‍കുന്നതില്‍ എന്നും ഷൈന്‍ മുന്നിലുണ്ട്. ഇപ്പോഴിതാ തന്റെ പഴയ അഭിമുഖങ്ങളെ കുറിച്ച് തുറന്നുപറയുകയാണ് താരം. എന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ടെന്ന് ഷൈന്‍ പറഞ്ഞു.
ബോധപൂര്‍വം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്നങ്ങളുള്ളതായി ഇപ്പോള്‍ തോന്നുന്നുണ്ട്. ഒരു സിനിമയുടെ പ്രമോഷനിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്‍പ്പെടെ പത്ത് ഇരുപത് ക്യാമറകള്‍ക്ക് അഭിമുഖം നല്‍കേണ്ടിവരും. എല്ലാം ഒരേരീതിയില്‍ ആകാതിരിക്കാന്‍ ചിലതൊക്കെ കൈയില്‍ നിന്നിടുമെന്നും ഷൈന്‍ ഒരു സ്വകാര്യ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
Also Read : ഒന്നും വെറുതെയല്ല ! സര്‍ക്കാരിന്റെ സിനിമ ധനസഹായ പദ്ധതിയിലൂടെ നിര്‍മിച്ച പത്ത് ചിത്രത്തിനും മിന്നും തിളക്കം
ഷൈന്‍ ടോം ചാക്കോയുടെ വാക്കുകള്‍:
‘എന്റെ പഴയ ചാനല്‍ ഇന്റര്‍വ്യൂകള്‍ പലതും ഇന്ന് കാണുമ്പോള്‍ അരോചകമായി തോന്നുന്നുണ്ട്. ബോധപൂര്‍വം ചെയ്തതല്ലെങ്കിലും അവയിലെല്ലാം ചില പ്രശ്നങ്ങളുള്ളതായി ഇപ്പോള്‍ തോന്നുന്നുണ്ട്. ഒരു സിനിമയുടെ പ്രമോഷനിരിക്കുമ്പോള്‍ ഓണ്‍ലൈന്‍ ചാനലുകള്‍ ഉള്‍പ്പെടെ പത്ത് ഇരുപത് ക്യാമറകള്‍ക്ക് അഭിമുഖം നല്‍കേണ്ടിവരും. എല്ലാം ഒരേരീതിയില്‍ ആകാതിരിക്കാന്‍ ചിലതൊക്കെ കൈയില്‍ നിന്നിടും. ഒരു വര്‍ഷം പത്ത് സിനിമകളില്‍ അഭിനയിക്കുമ്പോള്‍ എത്ര അഭിമുഖങ്ങള്‍ നല്‍കണം. പ്രമോഷന്റെ ഭാഗമായാണ് അഭിമുഖങ്ങള്‍ നല്‍കുന്നത്. എന്നാല്‍ ഇന്ന് അഭിമുഖങ്ങള്‍ ആസ്വദിക്കുന്നവര്‍ പോലും സിനിമയ്ക്ക് ടിക്കറ്റെടുക്കുന്നില്ല,’ ഷൈന്‍ ടോം ചാക്കോ പറയുന്നു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

