
സംഗീത പ്രേമികളുടെ ഇഷ്ട്ട ഗായികമാരിൽ ഒരാളാണ് ശ്രേയ ഘോഷാല്‍. ഇന്ത്യയിലെ ഒരുവിധപ്പെട്ട എല്ലാ ഭാഷകളിലും ശ്രേയ ഘോഷാല്‍ ആലപിച്ച ഗാനങ്ങൾ സൂപ്പർ ഹിറ്റാണ്. അഞ്ച് ദേശിയ അവാർഡുകൾ ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ ശ്രേയ ഘോഷാൽ സ്വന്തമാക്കിയിട്ടുണ്ട്. നാലാം വയസിലാണ് ശ്രേയ പാട്ട് പാടി തുടങ്ങിയത്.
അടുത്തിടെ, ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ശ്രേയ ഘോഷാൽ നടത്തിയ തുറന്നുപറച്ചിൽ ആരാധകർക്കിടയിൽ ഏറെ ചർച്ചയായിരിക്കുകയാണ്. ‘ചിക്‌നി ചമേലി’ എന്ന ഗാനത്തെ കുറിച്ച് നടത്തിയ തുറന്ന് പറച്ചിലാണ് ഇപ്പോൾ ചർച്ചയ്ക്ക് വഴിവെച്ചിരിക്കുന്നത്. ‘ചിക്‌നി ചമേലി’ പോലെയുള്ള ഗാനങ്ങൾ ഇനി ആലപിക്കില്ല എന്നാണ് താരം പറയുന്നത്.
Also read: കേന്ദ്രസർക്കാർ പകപോക്കുന്നു; ‘ജനനായകൻ’ വൈകുന്നതിനെതിരെ മൗനം വെടിഞ്ഞ് വിജയ്
ലൈവായി ‘ചിക്നി ചമേലി’ പാട്ട് പാടിയതിന് പിന്നാലെ നിരവധി ട്രോളുകൾ വന്നതോടെയാണ് താൻ ഇങ്ങനെയൊരു തീരുമാനം എടുത്തത് എന്ന പറയുന്നു. തനിക്ക് ആ പാട്ട് ഇഷ്ടമായതുകൊണ്ടാണ് പാടിയത്, ഇനി അതുപോലെയുള്ള പാട്ടുകള്‍ റെക്കോര്‍ഡ് ചെയ്യില്ല എന്നും താരം പറയുന്നു. പാട്ടിലെ വരികൾ സ്ത്രീകളെ ഒബ്ജെക്ടിഫൈ ചെയ്യുന്നതാണെന്നും കുട്ടികൾ അർഥമറിയാതെ ആ ഗാനം പാടിനടക്കുന്നത് ആശങ്കയുണ്ടാക്കുന്നുണ്ടെന്നും താരം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

