‘അന്ന് കൂടെ പാടിയ ഈ കുട്ടി ഇത്രയും വളർന്നു വലിയൊരു സംഭവമാകുമെന്ന് അറിഞ്ഞില്ല’; റിമി ടോമി പങ്കുവച്ച ആ പഴയകാല ചിത്രമാണിപ്പോൾ വൈറൽ

RIMI TOMI VINEETH SREENIVASAN

പ്രമുഖ ഗായിക റിമി ടോമി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു ചിത്രമാണിപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്‌. നടനും ഗായകനുമായ വിനീത് ശ്രീനിവാസനൊപ്പം പാട്ട് പാടുന്ന പഴയകാല ചിത്രമാണ് റിമി പങ്കുവച്ചത്. സ്റ്റേജിൽ‍ ഇരുവരും ഒരുമിച്ച് പാടുന്നതിന് ഇടയിൽ എടുത്ത ചിത്രമാണിത്.

‘വർഷം 2004. കൂടെ പാടിയ ഈ കുട്ടി ഇത്രയും വളർന്നു വലിയൊരു സംവിധായകൻ, തിരക്കഥാകൃത്ത്, ഗായകൻ, സ്റ്റേജ് പെർഫോമർ, നടൻ ആകുമെന്ന്‌ അന്ന് അറിഞ്ഞില്ല’, എന്ന കുറിപ്പോടെയാണ് റിമി സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവച്ചത്. വലിയ സ്വീകാര്യതയാണ് വിനീതിനൊപ്പമുള്ള ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നിരവധി പേരാണ് ചിത്രത്തിന് താഴെ കമന്റ് ചെയ്തിരിക്കുന്നത്. ചിത്രം ‘ക്യൂട്ട്’ ആണെന്നാണ് ആരാധകരുടെ കമന്റുകൾ. ‘ആ ചെക്കന്റെ കോലം കെട്ട ഫോട്ടോ കുത്തിപ്പൊക്കി മാനസികമായി തളർത്തുക… സൈക്കോളജിക്കൽ മൂവ്’ എന്നാണ് ഒരു ആരാധകന് ചിത്രത്തിന് നൽകിയ കമന്റ്.

ALSO READ: ഷൂട്ടിങ് നടന്നുകൊണ്ടിരിക്കെതന്നെ 350 കോടി ക്ലബ് നേട്ടത്തില്‍ തിളങ്ങി ‘ദൃശ്യം 3’

അതേസമയം ചിത്രത്തിന് താഴെ വിനീതും സന്തോഷം അറിയിച്ച് കമന്റ് ചെയ്തിട്ടുണ്ട്. ‘ഒരുപാട് കാലമായി… എത്ര നല്ല ഓർമകൾ… ഞാൻ തുടങ്ങിയ കാലത്ത് ഒരു സ്റ്റേജ് പെർഫോർ എന്ന നിലയിലും സഹഗായിക എന്ന നിലയിലും നിങ്ങൾ വലിയ പ്രചോദനമായിരുന്നു… നന്ദി’ എന്നാണ് വിനീത് പോസ്റ്റിന് താഴെ കുറിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News