‘കുടുംബത്തെ അധിക്ഷേപിക്കുന്നു’; വേദിയിൽ വികാരാധീനനായി ശിവകാർത്തികേയൻ

SIVAKARTHIKEYAN CYBER ATTACK

ഈ വരുന്ന പൊങ്കലിന് തമിഴ് സിനിമാ ലോകത്ത് നടക്കാൻ പോകുന്നത് ‘വൻയുദ്ധം’. വിജയ് നായകനാകുന്ന ജനനായകനും ശിവകാർത്തികേയൻ നായകനാകുന്ന പരാശക്തിയുമാണ് ബി​ഗ്സ്ക്രീനിലേക്ക് എത്തുന്നത്. റിലീസ് ചെയ്യുന്നതിൽ വിജയ് ആരാധകർ വലിയ പ്രതിഷേധം ഉയർത്തിയിട്ടുണ്ട്. ഇപ്പോഴിതാ ‘പരാശക്തി’യുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായ ശിവകാർത്തികേയന്റെ വീഡിയോ ആണ് ഇപ്പോൾ പുറത്തുവരുന്നത്. തനിക്കും കുടുംബത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ സംഘടിതമായ സൈബർ ആക്രമണങ്ങൾ നടക്കുന്നുണ്ടെന്ന് താരം വെളിപ്പെടുത്തി. സിനിമ പുറത്തിറങ്ങുന്നതിന് മുന്നോടിയായി പണം നൽകി ചെയ്യിക്കുന്ന ഇത്തരം പ്രചാരണങ്ങൾ വ്യക്തിപരമായ അതിർവരമ്പുകൾ ലംഘിച്ചതായും അദ്ദേഹം പറഞ്ഞു.

“പണം നൽകിയുള്ള സൈബർ ആക്രമണങ്ങളെ ഞാൻ മുൻപും നേരിട്ടിട്ടുണ്ട്. സാധാരണയായി അവർക്ക് ചില അജണ്ടകളുണ്ടാകും, നെഗറ്റീവ് കാര്യങ്ങൾ പ്രചരിപ്പിക്കാനാണ് അവർ ശ്രമിക്കുന്നത്. എന്നാൽ ഇത്തവണ അത് പരിധി ലംഘിച്ചു. എന്റെ കുടുംബത്തെപ്പോലും ഇതിലേക്ക് വലിച്ചിഴച്ചു,” എന്ന് ശിവകാർത്തികേയൻ വ്യക്തമാക്കി.

ALSO READ: ജനനായകനെ വെല്ലുമോ പരാശക്തി: ഓഡിയോ ലോ‍ഞ്ച് മാത്രമല്ല ഒടിടി അവകാശവും വിറ്റത് വൻ തുകയ്ക്ക്

ശിവകാർത്തികേയൻ സംസാരിക്കുമ്പോൾ വേദിയിലുണ്ടായിരുന്ന ഭാര്യ ആരതിയും അമ്മ രാജി ദോസും വികാരാധീനരായി. ഈ സാഹചര്യങ്ങൾ തന്റെ പ്രിയപ്പെട്ടവരെ എത്രത്തോളം ബാധിച്ചുവെന്ന് നടൻ വിവരിച്ചപ്പോൾ അമ്മയ്ക്ക് കണ്ണുനീർ അടക്കാനായില്ല. “ഇതെല്ലാം കണ്ടിട്ട് ‘നിനക്ക് ആരുണ്ട്?’ എന്ന് എന്റെ അമ്മ ചോദിച്ചു. പക്ഷേ ഇന്ന് എനിക്ക് അമ്മയോട് പറയാനുള്ളത്, എനിക്ക് കൂട്ടിനായി ലക്ഷക്കണക്കിന് ആളുകളുണ്ട് എന്നാണ്,” ആരാധകരെ സാക്ഷിയാക്കി അദ്ദേഹം പറഞ്ഞു. നടന്റെ വാക്കുകൾ വലിയ കൈയടികളോടെയാണ് ആരാധകർ സ്വീകരിച്ചത്.

സുധ കൊങ്ങര സംവിധാനം ചെയ്യുന്ന ‘പരാശക്തി’ ജനുവരി 10-നാണ് തിയേറ്ററുകളിൽ എത്തുന്നത്. 1960-കളിലെ മദ്രാസിന്റെ പശ്ചാത്തലത്തിൽ ഹിന്ദി അടിച്ചേൽപ്പിക്കുന്നതിനെതിരെയുള്ള തമിഴ്‌നാടിന്റെ ചെറുത്തുനിൽപ്പാണ് ചിത്രം പ്രമേയമാക്കുന്നത്. ശ്രീലീല, രവി മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News