പച്ചവെള്ളം ടച്ചിന് സോജപ്പന്റെ ഫാനാണ് ഞാനും: സോജപ്പൻ ട്രോളുകളിൽ പ്രതികരിച്ച് പൃഥ്വിരാജ്

Sojappan Prithvi raj

പൃഥ്വിരാജിന്റെ 2009ലെ “കലണ്ടർ” സിനിമയിലെ സോജപ്പനാണ് ഇപ്പോൾ ട്രോളുകളിൽ നിറഞ്ഞു നിൽക്കുന്നത്. ചിത്രത്തിലെ പച്ചവെള്ളം ടച്ചിന് സോജപ്പൻ എന്ന ഗാനത്തിന്റെ വീഡിയോ 4Kയിൽ റിലീസ് ചെയ്തതും ട്രോൾ ലോകം ആസ്വദിച്ചതാണ്. ഇപ്പോൾ സോജപ്പൻ ട്രോളുകൾക്ക് മറുപടി നൽകിയിരിക്കുകയാണ് നടൻ പൃഥ്വിരാജ്.

‘വിലായത്ത് ബുദ്ധ’ സിനിമയുടെ പ്രൊമോഷനിലാണ് താരത്തിന്റെ പ്രതികരണം. സോജപ്പൻ ഫാൻ ആണ് താനെന്നും ആ അസോസിയേഷനിലേക്ക് തന്നെയും ചേർക്കൂ എന്നാണ് പൃഥ്വിരാജിന്റെ പ്രതികരണം.

Also Read: തന്മാത്രയിലെ ആ സീൻ ഷൂട്ട് ചെയ്യുന്നതിന് മുൻപ് മീരാ വാസുദേവിനോട് മോഹൻലാൽ ക്ഷമാപണം നടത്തി!

പച്ചവെള്ളം ടച്ചിന് സോജപ്പൻ എന്ന ഗാനത്തിലെ രംഗങ്ങളിൽ പൃഥ്വിരാജിന്റെ ഭാവങ്ങളാണ് ട്രോളുകൾക്ക് ആധാരം. 2009ൽ പുറത്തിറങ്ങിയ ചിത്രത്തിലെ പൃഥ്വിരാജിന്റെ പ്രകടനത്തിനും കഥാപാത്രത്തിനും നിരവധി ട്രോളുകളാണ് ലഭിക്കുന്നത്.

ബാബു ജനാർദ്ദനൻ കഥ തിരക്കഥ സംഭാഷണം രചിച്ച ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് മഹേഷാണ്. പൃഥ്വിരാജിനെ കൂടാതെ നവ്യ നായർ, മുകേഷ്, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കൾ. ചിത്രം 4K ആയി റിറീലീസ് ചെയ്യണമെന്നാണ് സോഷ്യൽമീഡിയയിൽ സോജപ്പൻ ഫാൻസിന്റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News