സണ്ണിയും ഞാനും അട‍ുത്തു,അതൊരു തീക്കളിയായിരുന്നു; ഓർമകൾ പങ്ക് വച്ച് ശ്രീനിവാസൻ

sreenivasan interview

മലയാള സിനിമയിൽ പകരക്കാരനില്ലാത്ത ശ്രീനിവാസൻ തൻ്റെ സിനിമയിലേക്കുള്ള കടന്നു വരവും ബാല്യകാലത്തെ ഓർമ്മകളും പഠനകാലവുമെല്ലാം വിവരിക്കുന്നുണ്ട്. തൻ്റെ സുഹൃത്തായിരുന്ന സണ്ണിയുമായുള്ള നർമ്മത്തിൽ ചാലിച്ച ഓർമകളും ശ്രീനിവാസൻ പങ്ക് വയ്ക്കുന്നു. കൈരളി ടിവി യിൽ ശ്രീനിവാസൻ്റേതായി നടത്തിയ പരിപാടിയിലാണ് കാര്യം പറയുന്നത്.

സണ്ണിയുടെ ഹാസ്യബോധം കാരണം ഇരുവരും അടുത്ത സുഹൃത്തുക്കളായിരുന്നെങ്കിലും, സണ്ണിയുമായുള്ള ബന്ധം ഒരു “തീക്കളി” പോലെയായിരുന്നുവെന്ന് ശ്രീനിവാസൻ പറയുന്നു. കാരണം, സണ്ണി പലപ്പോഴും ശ്രീനിവാസന്റെ ഭക്ഷണത്തിനുള്ള പണം തട്ടിയെടുക്കുമായിരുന്നു. സണ്ണിയെ പേടിച്ച് ശ്രീനിവാസന് പലപ്പോഴും ഒളിച്ചു നടക്കേണ്ടി വന്നിട്ടുണ്ടെന്നും പറയുന്നു. ഭക്ഷണത്തോടുള്ള പ്രിയത്തെക്കുറിച്ചാണ് ശ്രീനിവാസൻ ഇതിലുട നീളം പറയുന്നത്.

Also read; നർമ്മവും നവീനതയും ഒന്നിച്ചപ്പോൾ: ശ്രീനിവാസൻ–പ്രിയദർശൻ കൂട്ടുകെട്ടിന്റെ സിനിമാ ചരിത്രം

ചെന്നൈയിലെ ഒരു ഹോട്ടലിൽ അഞ്ച് രൂപയുടെ അൺലിമിറ്റഡ് ഭക്ഷണം കഴിക്കാൻ പോയതും അവിടെയുണ്ടായ രസകരമായ ഓർമകളുമെല്ലാം ഇതിൽ കാണികളുമായി പങ്ക് വയ്ക്കുകയാണ് ശ്രീനിവാസൻ. ജീലിതത്തിലെ ഏത് പ്രതിസന്ധിയേയും തമാശയോടെ കാണാൻ കഴിഞ്ഞു എന്നതും അതുല്യ പ്രതിഭയെ വ്യത്യസ്ഥനാക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News