‘നർമ്മം നിറച്ചവൻ ശ്രീനിവാസൻ’; സാധാരണക്കാരനെ അസാധാണക്കാരനാക്കിയ നായകൻ

sreenivasan side story

ഇന്ത്യൻ ചലച്ചിത്ര രം​ഗത്ത് പകരക്കാരനില്ലാത്ത ചലച്ചിത്രകാരൻ മലയാളിയുടെ പ്രിയപ്പെട്ട ശ്രീനിവാസൻ. സ്വതസിദ്ധമായ ആഖ്യാന ശൈലി കൊണ്ടും അഭിനയ മികവു കൊണ്ടും രചന വൈഭവം കൊണ്ടും ശ്രീനിവാസനെന്ന അതുല്യ പ്രതിഭ ചലച്ചിത്ര രം​ഗത്ത് മാത്രമല്ല ഏതൊരു മലയാളിയുടേയും ഏതൊരു സിനിമ ആസ്വാദകന്റേയും നിത്യ ജീവിതത്തിൻ്റെ ഭാ​ഗം കൂടിയായിരുന്നു. ശ്രീനിവാസൻ്റെ ചലച്ചിത്ര രം​ഗങ്ങളിലൂടേയും സംഭാഷണങ്ങളിലൂടേയും പ്രത്യക്ഷമായും പരോക്ഷമായും കടന്നുപോകാത്ത ദിവസങ്ങൾ ഒരു മലയാളിയുടെ ജീവിതത്തിൽ വിരളമായിരിക്കും.

സാധാരണക്കാരൻ്റെ പ്രശ്നങ്ങളായിരുന്നു ശ്രീനിവാസൻ്റെ സിനിമകൾ. സാധാ​രണക്കാരായിരുന്നു ശ്രീനിവാസൻ്റെ നായകന്മാർ. സിനിമയിലെ പ്രഖ്യാപിത പുരുഷ സങ്കൽപ്പങ്ങളെ പൊളിച്ചെഴുതുന്ന നായകന്മാരായിരുന്നു എല്ലാം. വെളുത്ത് തുടുത്ത ഉരുക്ക് ശരീരവും ഏഴടിപ്പൊക്കവുമൊക്കെയായി മാസ് കാണിച്ചിരുന്ന നായകന്മാരെ തളത്തിൽ ദിനേശനും വിജയനുമൊക്കെച്ചേർന്ന് പൊളിച്ചെഴുതി. സിനിമയിലൂടെ സാധാരണക്കാരൻ്റെ അപകർഷത ബോധത്തെ ഇല്ലാതാക്കാൻ ശ്രീനി ശ്രമിച്ചു. പൊക്കമില്ലായ്മയാണ് പൊക്കമെന്ന കുഞ്ഞുണ്ണി മാഷിൻ്റെ വരികളെ തളത്തിൽ ദിനേശൻ മലയാളിക്ക് പറഞ്ഞു കൊടുത്തു. തന്നെക്കാൾ ഉയരം കൂടിയ ഭാര്യയുടെ കൂടെ എത്താൻ പെടാപാടുപെടുന്ന നായകൻ. നിറം പൊരാത്തതിന് പൗഡറിട്ട് വെളുപ്പിക്കുന്ന നായകൻ.

Also read; നർമ്മത്തിന് പുതിയ ഭാവം നൽകിയ ശ്രീനി; ആ ചിരി മാഞ്ഞു

എന്നാൽ ഈ സിനിമകൾ പറയുന്ന രാഷ്ട്രീയം നേരിൻ്റേതാണ്, നിറമോ പൊക്കമോ ബാഹ്യമായ സങ്കൽപ്പങ്ങളോ അല്ല സൗന്ദര്യമെന്ന ഭം​ഗിയുള്ള രാഷ്ട്രീയം. പ്രിയ സു​ഹൃത്തായ അശോക് കുമാറെന്ന സിനിമതാരത്തെ കാണാൻ മടിച്ചു നിൽക്കുന്ന, ജീവിതത്തിൽ പരാജയപ്പെട്ടെന്ന് സ്വയം കരുതുന്ന ബാലനും നമ്മളിലൊരാളാണ്. തട്ടാൻ ഭാസ്കരൻ കരഞ്ഞപ്പോൾ മലയാളിയും കൂടെ കരഞ്ഞതിനും ഭാസ്കരൻ്റെ സന്തോഷത്തിൽ പങ്കു ചേർന്നതിനും കാരണവും അതാണ്.
സിനിമലോകം ഇനിയെങ്ങനെയവും ശ്രീനിവാസനില്ലാത്ത ഒരു കാലത്തെ അടയാളപ്പെടുത്തുക എന്നതും ഉത്തരം കിട്ടാത്ത ചോദ്യമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News