
പിറന്നാൾ ദിനം ധ്യാൻ ശ്രീനിവാസനെ തേടിയെത്തിയത് അച്ഛന്റെ വിയോഗ വാർത്ത. ചിരിക്കാൻ മാത്രമല്ല, ചിന്തിപ്പിക്കാനും കഴിയുന്ന നിരവധി സിനിമകൾ മലയാളികൾക്ക് സംഭാവന ചെയ്ത നടൻ ശ്രീനിവാസൻ അന്തരിച്ചത് മകനായ ധ്യാൻ ശ്രീനിവാസന്റെ പിറന്നാൾ ദിനത്തിൽ.

ധ്യാൻ ശ്രീനിവാസനും ശ്രീനിവാസനും തമ്മിലുള്ള അച്ഛൻ മകൻ കോംബോ കഥകൾ പലപ്പോഴും ധ്യാൻ തന്നെ പല ഇന്റർവ്യൂവിലും പങ്കുവെച്ചിട്ടുണ്ട്. കേരളത്തിലെ സാധാരണ ജനങ്ങളുടെ പ്രശ്നങ്ങളെ ഹാസ്യത്തിന്റെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ശ്രീനിവാസൻ സിനിമകൾ മലയാളികളുടെ ജീവത്തോട് ചേർന്നു നിൽക്കുന്ന സിനിമകൾ ആയിരുന്നു.
Also Read: ശ്രീനിവാസന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് പൃത്ഥിരാജും ഇന്ദ്രജിത്ത് സുകുമാരനും
നടൻ എന്നതിലുപരി തിരക്കഥ സംവിധാനം എന്നീ മേഖലകളിലും തന്റേതായ കൈയൊപ്പ് ചാർത്തിയ അതുല്യ പ്രതിഭ കൂടിയായിരുന്നു ശ്രീനിവാസൻ. നർമത്തിന്റെ മേമ്പോടിയോടെ സാധാരണക്കാരന്റെ പ്രശ്നങ്ങൾ വെള്ളിത്തിരയിലെത്തിക്കാനുള്ള ശ്രീനിവാസന്റെ സിനിമകൾക്ക് സാധിച്ചിരുന്നു.
കാലികപ്രസക്തമായ ശ്രീനിവാസൻ സിനിമകൾ അതിന്റെ വിഷയവൈവിധ്യങ്ങൾ കൊണ്ട് എന്നും കാലാതീതമായി നിലനിൽക്കുന്നവയാണ്. നാടോടിക്കാറ്റ്, വെള്ളാനകളുടെ നാട്, വരവേൽപ്, അഴകിയ രാവണൻ, ചമ്പക്കുളം തച്ചൻ, ഗാന്ധിനഗർ സെക്കൻഡ് സ്ട്രീറ്റ്, ഉദയനാണ് താരം, കഥ പറയുമ്പോൾ തുടങ്ങി ഞാൻ പ്രകാശൻ വരെ ശ്രീനിവാസൻറെ കൈയ്യൊപ്പ് പതിഞ്ഞ ചിത്രങ്ങൾ എന്നും മലയാളികളുടെ സിനിമാ ജീവതത്തോട് ചേർന്ന് നിൽക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

