പിറക്കുമോ മറ്റൊരു മാജിക്ക് ; അഞ്ജലി മേനോൻ തിരക്കഥയിൽ ഒരു റൊമാൻ്റിക് ചിത്രം, സാധ്യത തുറന്ന് പറഞ്ഞ് സുധ കൊങ്കര

anjali menon and sudha kongara

മലയാളത്തിന്റെ പ്രിയ സംവിധായികയും തിരക്കഥാകൃത്തുമായ അഞ്ജലി മേനോനൊപ്പമായിരിക്കാം തന്റെ അടുത്ത ചിത്രമെന്ന് സംവിധായിക സുധ കൊങ്കര. ശിവകാർത്തികേയനെയും ശ്രീലീലയെയും പ്രധാന ക​ഥാപാത്രമാക്കി സംവിധാനം ചെയ്ത പരാശക്തിയുടെ പ്രമോഷൻ പരിപാടിക്കിടെയാണ് സുധ കൊങ്കര അടുത്ത പ്രോജക്ടിന്റെ സാധ്യതയെക്കുറിച്ച് വെളിപ്പെടുത്തിയത്.

ഒരു റൊമാൻ്‍റിക് ചിത്രത്തിനായി അഞ്ജലി മേനോൻ തിരക്കഥ ഒരുക്കുന്നുണ്ട് ആ പ്രോജക്ട് എത്രയും വേ​ഗം തുടങ്ങാൻ താൻ ആ​ഗ്രഹിക്കുന്നുണ്ടെന്നും സുധ പറഞ്ഞു. ബാ​ഗ്ലൂർ ഡേയ്സ്, മഞ്ചാടിക്കുരു, കൂടെ തുടങ്ങിയ സിനിമകൾ ചെയ്ത അഞ്ജലി മേനോനോടുള്ള തന്റെ ആരാധനയും അവർ പ്രകടിപ്പിച്ചു. അഞ്ജലിയുടെ സിനിമകൾ ശാന്തവും സൗമ്യവുമാണ് താൻ ഇതുവരെയും അത്തരമൊരു ചിത്രം ചെയ്തിട്ടില്ല എന്നും അവർ കൂട്ടിച്ചേർത്തു.

Also read : ‘ജനനായകൻ’ റിലീസ് പ്രതിസന്ധിയിൽ; നിർമ്മാതാക്കളുടെ ഹർജി സുപ്രീംകോടതി തള്ളി

ഈ സിനിമ സംഭവിക്കുകയാണെങ്കിൽ അഞ്ജലി തിരക്കഥ എഴുതി മറ്റൊരാൾ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രമാകും എന്ന പ്രത്യേകതയും ഉണ്ട്. മുൻപ് അൻവർ റഷീദിന് വേണ്ടി അഞ്ജലി തിരക്കഥ എഴുതിയ സിനിമയായിരുന്നു ഉസ്താദ് ഹോട്ടൽ.

ട്രാൻസ് ഫെയിം വിൻസന്റ് വടക്കനും ഒരു ശക്തമായ പുരുഷ കേന്ദ്രീകൃത കഥാപാത്രത്തെ തനിക്ക് വേണ്ടി തയ്യാറാക്കുന്നുണ്ടെന്നും സുധ പറഞ്ഞു. എന്നാൽ അതിനെക്കുറിച്ചുള്ള മറ്റ് വിവരങ്ങൾ വെളിപ്പെടുത്തി‌യിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News