സൂര്യ – ജിത്തു മാധവൻ ചിത്രം സൂര്യ 47ന് വമ്പൻ അപ്ഡേറ്റ് വരുന്നു: അറിയാം ചിത്രത്തിൽ ആരൊക്കെ എത്തുമെന്ന്

Surya 47 new update

സൂര്യയും സംവിധായകൻ ജിത്തു മാധവനും ഒന്നിക്കുന്നു എന്ന വാർത്ത ആവേശത്തോടെയാണ് ആരാധകർ സ്വീകിരച്ചിരിക്കുന്നത്. ഇതു വരെ പേരിട്ടിട്ടില്ലാത്ത പ്രൊജക്ട് സൂര്യ 47 എന്നാണ് അറിയപ്പെടുന്നത്. തമി‍ഴ് – മലയാളം ഭാഷകളിലായി ഒരുക്കുന്ന ചിത്രം ആക്ഷൻ കോമഡി ചിത്രമാണെന്നാണ് പ്രചരിക്കുന്ന വിവരങ്ങൾ.

രോമാഞ്ചം, ആവേശം എന്നീ ബ്ലോക്ബസ്റ്റർ ചിത്രങ്ങൾക്ക് ശേഷമാണ് സംവിധായകൻ ജിത്തു മാധവൻ സൂര്യയുമായി ഒന്നിക്കുന്നത്. ഔദ്യോഗിക ആവശ്യത്തിനായി കേരളം സന്ദർശിക്കുന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് താരം എത്തുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

Also Read: തിയേറ്ററുകളിൽ നൂറ് ദിവസം പിന്നിട്ട് ‘ലോക’; ‘ഏറ്റവും മോശം ഘടകം ഞാനായിരിക്കുമെന്ന് കരുതിയിരുന്നു’: കല്യാണി പ്രയദർശൻ

പുതിയ അപ്ഡേറ്റുകൾ പ്രകാരം ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും സൂര്യയോടൊപ്പം നസ്രിയ നസീമും നസ്ലനും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നിരുന്നാലും ഇതൊന്നും ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ചിത്രത്തിന്റെ ഔദ്യോഗിക ലോഞ്ച് വരെ കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കേണ്ടി വരും.

Also Read: ഡക്കോട്ട ജോൺസണും അഡ്രിയൻ ബ്രോഡിക്കുമൊപ്പം കൃതി സനോൺ; വൈറലായി ചിത്രങ്ങൾ

രോമാഞ്ചം, ആവേശം എന്നീ ചിത്രങ്ങളിൽ ജിത്തു മാധവനുമായി ഒന്നിച്ച സുഷിൻ ശ്യാമാണ് സൂര്യ 47-ന്റെ ഗാനങ്ങളും സംഗീതവും ഒരുക്കുന്നതെന്നും റിപ്പോർട്ടുകളുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News