പ്രിയ നടനെ അവസാനമായി കാണാനെത്തി ആയിരങ്ങൾ; നടൻ ശ്രീനിവാസന്റെ സംസ്കാരം ഇന്ന് രാവിലെ പത്തിന് വീട്ടുവളപ്പിൽ

Sreenivasan funeral

അന്തരിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന് ഇന്ന് നാട് വിട നൽകും. എറണാകുളം ഉദയംപേരൂർ കണ്ടനാടുള്ള വീട്ടുവളപ്പിൽ രാവിലെ പത്തിന് ഔദ്യോഗിക ബഹുമതികളോടെയാണ് സംസ്കാരം.

ഇന്നലെ രാവിലെ എട്ടരയോടെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ ആയിരുന്നു അന്ത്യം. ഡയാലിസിസിനായി പോകുന്നതിനിടെ ശാരീരിക അസ്വസ്ഥത അനുഭവപ്പെട്ട ശ്രീനിവാസനെ ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നലെ ഉച്ചമുതൽ ടൗൺഹാളിൽ നടന്ന പൊതുദർശനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, ചലച്ചിത്ര താരങ്ങളായ മമ്മൂട്ടി, മോഹൻലാൽ, തുടങ്ങി രാഷ്ട്രീയ സിനിമാരംഗത്തെ പ്രമുഖർ അന്ത്യാഞ്ജലി അർപ്പിച്ചു. ടൗൺഹാളിൽ നിന്നും വൈകിട്ട് അഞ്ചുമണിയോടെ മൃതദേഹം കണ്ടനാട് വീട്ടിൽ എത്തിച്ചു.

ALSO READ: ‘എന്തുപറഞ്ഞാലും അവസാനം ഒരു ഉച്ചത്തിലുള്ള ചിരിയിൽ അവസാനിപ്പിക്കുന്ന ശ്രീനിയേട്ടൻ ഇതാദ്യമായി എന്നെ കരയിപ്പിക്കുകയാണ്’; മഞ്ജു വാര്യർ

ശ്രീനിവാസനെ അവസാനമായി ഒരു നോക്കു കാണാനും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനും അടുത്ത ബന്ധുക്കളും നാട്ടുകാരും സഹപ്രവർത്തകരും കണ്ടനാടുള്ള വീട്ടിലേക്ക് ഇപ്പോഴും എത്തുന്നുണ്ട്.

English summary : The funeral of the late famous actor Sreenivasan will be held at his home compound in Udayamperoor, Ernakulam at 10 am with official honours.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News