‘ടൂറിസ്റ്റ് ഫാമിലി’യുടെ പ്രീ- റിലീസ് ഇവന്റിൽ വെച്ച് പ്രൊപ്പോസൽ; ഒടുവിൽ സംവിധായകന് പ്രണയസാഫല്യം, അബിഷന്‍ ജീവിന്ത് വിവാഹിതനായി

abishan jeevinth marriage

തമിഴ് ചലച്ചിത്ര സംവിധായകന്‍ അബിഷന്‍ ജീവിന്ത് വിവാഹിതനായി. അഖില ഇളങ്കോവന്‍ ആണ് വധു. ഏറെക്കാലമായി പ്രണയത്തിന് ശേഷമായിരുന്നു ഇരുവരുടെയും വിവാഹം. വെള്ളിയാഴ്ച ചെന്നൈയിലെ ഹനു റെഡ്ഡി ബോട്ട്ഹൗസ് ഗാര്‍ഡനിലായിരുന്നു വിവാഹം നടന്നത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങിലായിരുന്നു വിവാഹം. തമിഴ് സിനിമയിലെ വിശിഷ്ടവ്യക്തിത്വങ്ങള്‍ വിരുന്നില്‍ നവദമ്പതികള്‍ക്ക് ആശംസകളുമായെത്തി. ശശികുമാര്‍, ശിവകാര്‍ത്തികേയന്‍, സിമ്രന്‍, അനശ്വര രാജന്‍ തുടങ്ങിയ താരങ്ങളും മറ്റ് സംവിധായകരും നിര്‍മാതാക്കളും മടക്കം നിരവധിപ്പേര്‍ വിവാഹത്തില്‍ പങ്കെടുത്തു.

അടുത്തിടെ പുറത്തിറങ്ങി ശ്രദ്ധിക്കപ്പെട്ട ‘ടൂറിസ്റ്റ് ഫാമിലി’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് അബിഷന്‍. ചിത്രത്തിന്റെ പ്രീ- റിലീസ് ഇവന്റിൽ വെച്ച് അഖിലയെ അബിഷന്‍ പ്രൊപോസ് ചെയ്തത് സാമൂഹികമാധ്യമങ്ങളില്‍ വൈറലായിരുന്നു.

ALSO READ: ലോകം കീ‍ഴടക്കിയ ‘ലോക’ ഒടിടിയിലെത്തി: എവിടെ കാണാം?

വലിയ പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രമായിരുന്നു ‘ടൂറിസ്റ്റ് ഫാമിലി’. പിന്നാലെ, അബിഷന്‍ അഭിനയത്തിലും അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ്. മദന്‍ സംവിധാനംചെയ്യുന്ന പേരിടാത്ത ചിത്രത്തിലാണ് അബിഷന്‍ പ്രധാനവേഷത്തിലെത്തുന്നത്. അനശ്വര രാജന്‍ ആണ് ചിത്രത്തില്‍ നായിക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News