
കഴിഞ്ഞ ദിവസം സോഷ്യല്‍മീഡിയ മുഴുവന്‍ നടി തൃഷയുടെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകളാണ്. നടി തൃഷ കൃഷ്ണന്‍ ഉടന്‍ വിവാഹിതയാകുന്നു എന്നതായിരുന്നു കഴിഞ്ഞ ദിവസം സിനിമാ ലോകെ ചര്‍ച്ച ചെയ്തത്.
ചണ്ഡീഗഢിലെ വ്യവസായിയാണ് വരന്‍ എന്നാണ് പുറത്ത് വരുന്ന സൂചനകള്‍. ഏറെക്കാലമായി ഇരുകുടുംബങ്ങള്‍ക്കും അടുത്തറിയാമെന്നാണ് റിപ്പോര്‍ട്ടുകള്‍. തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചതായാണ് വിവരം.
Also Read : നടി തൃഷ കൃഷ്ണന്‍ വിവാഹിതായാകുന്നു? വരന്‍ വ്യവസായിയെന്ന് സൂചന
ചണ്ഡീഗഢിലെ വ്യവസായിയാണ് വരന്‍ എന്നും ഏറെക്കാലമായി ഇരുകുടുംബങ്ങള്‍ക്കും അടുത്തറിയാമെന്നുമായിരുന്നുമായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍. തൃഷയുടെ കുടുംബം വിവാഹത്തിന് സമ്മതിച്ചുവെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
എന്നാല്‍ ഈ വാര്‍ത്തകള്‍ വ്യാജമാണ് എന്ന് താരം തുറന്നുപറയുകയാണ് ഇപ്പോള്‍. തന്റെ ജീവിതം പ്ലാന്‍ ചെയ്യുന്നവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യണമെന്നും തൃഷ പരിഹസിച്ചു. കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച വ്യാജ വാര്‍ത്തകളില്‍ പ്രതികരിക്കുകയായിരുന്നു താരം.
ആളുകള്‍ എന്റെ ജീവിതം എനിക്കു വേണ്ടി പ്ലാന്‍ ചെയ്യുന്നത് എനിക്ക് വളരെ ഇഷ്ടമാണ്. അവര്‍ ഹണിമൂണ്‍ കൂടി ഷെഡ്യൂള്‍ ചെയ്യുന്നതിന് കാത്തിരിക്കുകയാണ് ഞാന്‍ എന്നാണ് തൃഷ ഇന്‍സ്റ്റഗ്രാം സ്റ്റോറിയില്‍ കുറിച്ചത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

