
സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയ നടിമാരാണ് നയൻതാരയും തൃഷയും. ഇരുവരും തെന്നിന്ത്യൻ ഭാഷകളിൽ തിളങ്ങുന്ന താരങ്ങളാണ്. ഹിന്ദിയിലും ഇരുവരും അഭിനയിച്ചിട്ടുണ്ട്. ചിമ്പു, വിജയ്, അജിത്ത്, സൂര്യ, വിക്രം, രജിനികാന്ത് തുടങ്ങിയ തമിഴകത്തെ മുൻനിര നടന്മാരോടൊപ്പം നയൻതാരയും തൃഷയും അഭിനയിച്ചിട്ടുണ്ട്. ഇരുവരും മലയാളത്തിലും ഒരുപാട് സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
സോക്കറിൽ മീഡിയയി ഇപ്പോൾ ഇരുവരുടെയും ആസ്തിയെ കുറിച്ച് കാര്യമായ ചർച്ചകൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇതിൽ ആർക്കാണ് സമ്പാദ്യം കൂടുതൽ എന്നാണ് ചർച്ച. പുറത്ത് വന്ന റിപ്പോർട്ടുകൾ പ്രകാരം തൃഷയേക്കാൾ ധനിക നയൻതാരയാണെന്നാണ് വിവരം. നയൻതാരയ്ക്ക് 200 കോടിയുടെ ആസ്തിയുണ്ട് എന്നാണ് റിപ്പോർട്ട്. എന്നാൽ തൃഷയ്ക്ക് ആകട്ടെ 85 കോടിയുടെ ആസ്തിയാണ് ഉള്ളതെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
സൂപ്പർതാര സിനിമകൾ നായികാ കേന്ദ്രീകൃത സിനിമകൾ തുടങ്ങിയവയെല്ലാം ഇപ്പോഴും രണ്ട നടിമാരെയും തേടിയെത്തുന്നുണ്ട്. ഇതിന് പ്രധാനമായും കരിയറിൽ വീഴ്ചകൾ വന്നപ്പോഴും ഇരു നടിമാരും പിന്മാറാതെ സിനിമയിൽ തന്നെ മുന്നോട്ട് നീങ്ങിയതാണ്. സിനിമയിലെ പ്രതിഫലക്കാര്യത്തിൽ വലിയ വിട്ടുവീഴ്ചയ് നയൻതാര തയ്യാറാവാറില്ല എന്നാണ് വിവരം. മാത്രമല്ല ഒന്നിലേറെ ബിസിനസുകൾ, വൻകിട നിക്ഷേപങ്ങൾ എന്നിവയും നയൻതാരയുടെ സമ്പത്തിലെ പ്രധാന ഘടകങ്ങളാണ്. താരപദവിയേക്കാളും കോടികൾ പ്രതിഫലം വാങ്ങുന്നതിനേക്കാളും മികച്ച സിനിമകൾ തെരഞ്ഞെടുക്കുന്നതിലാണ് തൃഷ ശ്രദ്ധ നൽകുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

