വരാനിരിക്കുന്ന മോഹൻലാൽ – തരുൺ മൂർത്തി ചിത്രത്തിൽ മീരാ ജാസ്മിൻ നായിക? ‘L 366’ സെറ്റിലെ ചിത്രങ്ങൾ പുറത്ത്, വണ്ടറടിച്ച് ആരാധകർ

meera jasmine + l366

വമ്പൻ ഹിറ്റായ തുടരും എന്ന ചിത്രത്തിന് ശേഷം മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടനെ വീണ്ടും തരുൺ മൂർത്തിയുടെ ഫ്രെയിമിൽ കാണാനുള്ള കാത്തിരിപ്പിലായിരുന്നു ആരാധകർ. പിന്നാലെയാണ് ‘L 366’ പ്രഖ്യാപനമുണ്ടായത്. സംവിധായകൻ മാത്രമല്ല, തുടരും സിനിമയിലെ ഛായാഗ്രാഹകനും സംഗീത സംവിധായകനും ഒക്കെ ‘L 366’ യിലും വരുന്നു എന്ന വാർത്ത ആരാധകരെ ആവേശത്തിലാക്കിയിരുന്നു. എന്നാൽ, മോഹൻലാലിൻറെ നായികയായി ആരാണ് എത്തുന്നതെന്ന് പലരും ചോദിച്ച ചോദ്യമായിരുന്നു.

എന്നാൽ, ഇന്നലെ മുതൽ തൊടുപുഴയിൽ ഷൂട്ടിംഗ് ആരംഭിച്ച ചിത്രത്തിന്റെ സെറ്റിൽ നിന്നുള്ള ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ഇതിനും ഉത്തരമായി എന്നാണ് ആരാധകർ കരുതുന്നത്. കാരണം ചിത്രത്തിൽ നിരവധിയാളുകൾക്കിടയിൽ നിൽക്കുന്ന മീരാ ജാസ്മിന്റെ സാന്നിധ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ്.

ALSO READ; ഡെലൂലു നിങ്ങളുടെ വീട്ടിലേക്കുമെത്തുന്നു: സർവം മായ ഓടിടിയിലേക്ക്; എവിടെ കാണാം?

മീരാ ജാസ്മിന്റെ ക്ലോസ് അപ്പ് ചിത്രങ്ങളൊന്നും പുറത്ത് വന്നിട്ടില്ലെങ്കിലും സിനിമയിൽ നടിയുടെ സാന്നിധ്യം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ കൂടിയാണ് ആരാധകർ. തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറികളിൽ മോഹൻലാലിന്റെ ഏറ്റവും പുതിയ ഫോട്ടോ താരം പങ്കുവെച്ചതും ഇതുമായി കൂട്ടിവായിക്കേണ്ടതുണ്ട്. മോഹൻലാലും തരുൺ മൂർത്തിയും ഒന്നിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തിൽ മീര ജാസ്മിൻ കൂടി ചേരുന്നത് ചിത്രത്തിന്റെ ഹൈപ്പ് കൂട്ടിയേക്കും.

‘ഇഷ്ക്’, ‘ആലപ്പുഴ ജിംഖാന’ തുടങ്ങിയ ചിത്രങ്ങൾക്ക് തിരക്കഥയെഴുതിയ രതീഷ് രവിയാണ് L366’ ന്‍റെ തിരക്കഥയും ഒരുക്കുന്നത്. . ‘തുടരു’മിന്‍റെ ഛായാഗ്രാഹകൻ ഷാജി കുമാർ, സംഗീത സംവിധായകൻ ജേക്സ് ബിജോയ് എന്നിവർക്കൊപ്പം ദേശീയ അവാർഡ് ജേതാവായ എഡിറ്റർ വിവേക് ​​ഹർഷൻ, ദേശീയ അവാർഡ് ജേതാവായ സൗണ്ട് ഡിസൈനർ വിഷ്ണു ഗോവിന്ദ് എന്നിവരും സിനിമയുടെ ടെക്നിക്കൽ ക്രൂവിലുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News