ഉര്‍വശിക്കൊരു ശോഭന മുത്തം; അപ്രതീക്ഷിത കണ്ടുമുട്ടലില്‍ സൗഹൃദം പുതുക്കി താരങ്ങള്‍: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

shobana urvashi reunion

മലയാള സിനിമയുടെ എക്കാലത്തെയും പ്രിയപ്പെട്ട നായികമാരായ ശോഭനയും ഉര്‍വശിയും വിമാനത്താവളത്തില്‍ വെച്ച് അപ്രതീക്ഷിതമായി കണ്ടുമുട്ടിയതിന്റെ ഹൃദയസ്പര്‍ശിയായ ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. ആരാധകരുമായി ഈ സന്തോഷവാര്‍ത്ത നടി ശോഭന തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചത്. ‘കൊച്ചിയിലേക്ക് പലപ്പോഴായി യാത്ര ചെയ്തിട്ടുണ്ടെങ്കിലും, ഒരിക്കല്‍പോലും ഉര്‍വശിയെ കണ്ടിട്ടില്ലല്ലോ എന്ന് താന്‍ ആശ്ചര്യപ്പെടാറുണ്ടായിരുന്നെന്നും ഒടുവില്‍ ആ കൂടിക്കാഴ്ച സംഭവിച്ചെന്നുമാണ് ശോഭന ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. എനിക്ക് അറിയാവുന്ന അതേ തമാശക്കാരിയായ ‘പൊടി’ തന്നെയാണ് ഇപ്പോഴും ഉര്‍വശിയെന്ന് ശോഭന കുറിക്കുന്നു.

തിരക്കിനിടയിലും പരസ്പരം ഫോണ്‍ നമ്പറുകള്‍ കുറിച്ചെടുക്കാന്‍ കാണിച്ച രസകരമായ മുഹൂര്‍ത്തത്തെ കുറിച്ചും താരം തമാശയോടെ തന്റെ പോസ്റ്റില്‍ പറയുന്നുണ്ട്. ഇരുവര്‍ക്കും അപ്രതീക്ഷിത കണ്ടുമുട്ടല്‍ സമ്മാനിച്ചത് വൈകാരികമായ നിമിഷങ്ങളാണെന്നും ഉര്‍വശി, അവള്‍ എന്നും വിസ്മയങ്ങളുടെ കലവറയായ അഭിനയത്രിയാണെന്നും പറഞ്ഞാണ് ശോഭന തന്റെ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

Also read – ഹാസ്യവേഷങ്ങളില്‍ പ്രേക്ഷകരുടെ പ്രിയതാരം; ബോളിവുഡ് നടന്‍ സതീഷ് ഷാ അന്തരിച്ചു

ശോഭന സ്‌നേഹത്തോടെ ഉര്‍വശിയുടെ കവിളില്‍ ചുംബിക്കുന്ന, സൗഹൃത്തിന്റെ ആഴം അത്രമേല്‍ സ്പര്‍ശിക്കുന്ന ചിത്രം ഇതോടെ സോഷ്യല്‍ മീഡിയയില്‍ ആകെ വൈറലായി.
‘അവര്‍ പരസ്പരം കാത്തുസൂക്ഷിക്കുന്നതും നിലനിര്‍ത്തുന്നതുമായ ആരാധനയും ബഹുമാനവും അത്ഭുതകരം, രണ്ട് ഇതിഹാസങ്ങളുടെ കണ്ടുമുട്ടല്‍, വികാരഭരിതമായ മുഹൂര്‍ത്തം എന്നിങ്ങനെ നീളുന്നു കമന്റുകള്‍. മലയാള സിനിമയിലെ രണ്ട് അതുല്ല്യ പ്രതിഭകളുടെ കൂടിക്കാഴ്ച ഇരു താരങ്ങളുടെയും ആരാധകര്‍ ഒന്നാകെ ഏറ്റെടുത്തിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News